തുണികളിലെ കരിമ്പൻ പുള്ളികൾ എളുപ്പത്തിൽ കളയാം! ഈ ലിക്വിഡ് മാത്രം മതി…

മഴക്കാലം ആകുമ്പോൾ തുണികളിൽ എളുപ്പത്തിൽ തന്നെ കരിമ്പൻ പുള്ളികൾ ഉണ്ടാകുന്നു. പ്രത്യേകിച്ചും കുട്ടികളുടെ യൂണിഫോമുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും പെട്ടെന്ന് തന്നെ ഇവ ഉണ്ടാകാം. മറ്റു വസ്ത്രങ്ങളിൽ നിന്നും ഇത് പടർന്നു പിടിക്കുന്നു. അതുകൊണ്ടുതന്നെ വസ്ത്രങ്ങളിലെ കരിമ്പൻ പുള്ളികൾ എളുപ്പത്തിൽ കളയേണ്ടതുണ്ട്. നല്ല വസ്ത്രങ്ങൾ ആണെങ്കിലും വെളുത്ത നിറത്തിലുള്ള.

   

വസ്ത്രങ്ങൾ ആണെങ്കിലും ഈ രീതിയിൽ ക്ലീൻ ചെയ്തെടുത്ത പെട്ടെന്ന് തന്നെ കരിമ്പൻ പുള്ളികൾ പോയിക്കിട്ടും. കുറച്ചു സമയത്തിനുള്ളിൽ വളരെ ഈസിയായി തന്നെ ഈ പ്രശ്നം പരിഹരിക്കാം. ഭക്ഷണം പാചകം ചെയ്യാനായി ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രം എടുക്കുക അതിലേക്ക് വെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക് നമ്മൾ ക്ലോറക്സ് ലിക്വിഡ് ആണ് ഒഴിച്ചുകൊടുക്കാൻ പോകുന്നത് ക്ലോറക്സിന്റെ  ഗുണങ്ങൾ എല്ലാവർക്കും.

അറിയാവുന്നതാണ് വെള്ളത്തുണികളുടെ വെണ്മ വർദ്ധിക്കുവാനും കൂടാതെ കരിമ്പൻ പുള്ളികൾ അകറ്റുന്നതിനും തുണികളിലെ കറകൾ കളയുന്നതിനും ഇത് മികച്ചതാകുന്നു. പിന്നീട് നമ്മൾ കഴുകേണ്ട തുണി അതിലേക്ക് നല്ലപോലെ സോക്ക് ചെയ്തു വയ്ക്കുക. കൂടുതൽ കരിമ്പന ഉള്ള തുണികൾ ആണെങ്കിൽ രണ്ടോ മൂന്നോ മണിക്കൂർ എങ്കിലും ഇതുപോലെ വെക്കേണ്ടതുണ്ട്. ഇത് ചെയ്യുന്ന സമയത്ത് കയ്യിൽ ഒരു ഗ്ലൗസ് .

ധരിക്കുക അല്ലെങ്കിൽ ക്ലോറക്സ് ഉപയോഗിക്കുമ്പോൾ ചിലപ്പോൾ സ്കിൻ അലർജി വരാനുള്ള സാധ്യതയുണ്ട്. അതിനുശേഷം സാധാരണ ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകിയെടുത്താൽ അതിലെ കരിമ്പൻ പുള്ളികൾ പോവുകയും തുണി നല്ലപോലെ ക്ലീൻ ആവുകയും ചെയ്യുന്നു. എളുപ്പത്തിൽ ഒട്ടും തന്നെ ഉരക്കാതെ ഈ പ്രശ്നം നമുക്ക് പരിഹരിക്കാം. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുവാനായി വീഡിയോ മുഴുവനായും കാണുക.