കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് മുയൽചെവിയൻ. ഇതിൻറെ പൂവ് നീല കളറിൽ ഉള്ളതാണ് പൂവാംകുരുന്നിലയുടെ പൂവിനോട് സാദൃശ്യമുള്ളതാണ് ഇതിൻറെ പൂവ് ഇതിൻറെ ഇലകൾ മുയലിന് ചെവിയോട് സാദൃശ്യമുണ്ട്. അതുകൊണ്ടായിരിക്കാം ഇതിൻറെ മുയൽചെവിയൻ എന്ന പേര് വന്നിരിക്കുന്നത്. തലവേദനയ്ക്കുള്ള നല്ലൊരു പച്ചമരുന്ന് ആണ്. മുയൽച്ചെവിയൻ ഇന്നത്തെ വീഡിയോ മുയല്ചെവിയന് കുറിച്ചാണ് ചെടിക്ക് ഒരുപാട് ഔഷധ ഉപയോഗങ്ങൾ ഉണ്ട്.
ഈ ചെടിയിൽ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണാം ഇലയുടെ അടിയിലും തണ്ടിലും വെളുത്ത രോമങ്ങൾ ഉണ്ട് ഇതിൻറെ പൂവ് ഉണങ്ങിക്കഴിഞ്ഞാൽ അപ്പൂപ്പൻ താടിയുടെ വളരെ ചെറിയ ഒരു പതിപ്പായി തോന്നും. കാരണം ഇതിൻറെ ഉണങ്ങിയ ഫലം കയ്യിലെടുത്ത് ഒന്ന് അമർത്തി ഊതുക യാണെങ്കിൽ ചെറിയ അപ്പൂപ്പൻതാടികൾ പറന്നുയരുന്ന ദൃശ്യം നമുക്ക് കാണാം. ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽചെവിയൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും ഏറെ നല്ലതാണ് അതുപോലെതന്നെ നേത്രകുളിർമയ്ക്കും രക്താർശസ് കുറയ്ക്കുന്നതിനും ഏറെ ഫലപ്രദമാണ്.
തൊണ്ടവേദന പനി തുടങ്ങിയ രോഗങ്ങൾക്ക് ഇത് ഒരു ഔഷധമായി ഉപയോഗിക്കുന്നു. അതുപോലെതന്നെ കരൾ ദഹനേന്ദ്രിയ വ്യവസ്ഥ യിൽ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഇത് ഏറെ ഫലപ്രദമാണ് ചെവിയൻ സമൂലം എടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ആയി ചേർത്ത് ആ വെള്ളം കുടിക്കുകയാണെങ്കിൽ പനിക്ക് മുമ്പുള്ള ശരീരവേദന പൂർണ്ണമായും മാറികിട്ടും. മഞ്ഞൾ ഇരട്ടിമധുരം എന്നിവ കൽക്കം.
ആയും മുയൽചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെള്ളവുമായി എടുത്തു വിധി ഇപ്രകാരം എണ്ണകാച്ചി കർപ്പൂരവും ചേർത്ത് വ്രണങ്ങളിൽ ഒക്കെ പുരട്ടുക യാണെങ്കിൽ പെട്ടെന്നുതന്നെ വ്രണങ്ങൾ കരിഞ്ഞു കിട്ടും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.