ദിവസവും നമ്മൾ ക്ലീൻ ചെയ്താലും കറയും ദുർഗന്ധവും പോകാത്ത ഒന്നാണ് ബാത്റൂം. മിക്ക സ്ത്രീകളും ദിവസവും ബാത്റൂം ക്ലീൻ ചെയ്യാറുണ്ടാവും എന്നാൽ അതിൽ ടൈലിൽ പറ്റി പിടിച്ചിരിക്കുന്ന കറകളും ക്ലോസറ്റിൽ ഉള്ള കറകളും അതിൽ നിന്ന് വരുന്ന ദുർഗന്ധവും പ്രശ്നമാകാറുണ്ട്. പ്രത്യേകിച്ചും വീട്ടിലേക്ക് വല്ല ഗസ്റ്റും വരുന്ന സമയമാണെങ്കിൽ ഇത് ആലോചിച്ച് വീട്ടമ്മമാർക്ക് ടെൻഷൻ ഉണ്ടാവും.
ഇതിനായി വിപണിയിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ പലപ്പോഴും ഇതൊന്നും മികച്ച ഫലം നൽകാറില്ല. എന്നാൽ ഇവിടെ നമുക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ചെറിയ ട്രിക്ക് പറയുന്നു. ഇത് ചെയ്യുന്നതിലൂടെ ക്ലോസറ്റിൽ നിന്നുള്ള ദുർഗന്ധം മാറുകയും ബാത്റൂം മുഴുവനും നല്ല സുഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. കാശുകൊടുത്ത് വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങിച്ച് ബാത്റൂമിൽ ഉപയോഗിക്കുമ്പോഴും.
അതിൽ നിന്നും മികച്ച ഫലം ലഭിക്കാറില്ല. എന്നാൽ ഈ രീതിയിൽ ചെയ്തു നോക്കിയാൽ ഉറപ്പായും നല്ല ഫലം ലഭിക്കുകയും വീട് മുഴുവനും സുഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡയാണ്. ഫ്ലെഷ് ടാങ്കിൽ ഇത് ഇടുന്ന സമയത്ത് ക്ലോസറ്റിലെ ദുർഗന്ധം മാറുകയും അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ ഇളകി പോവുകയും ചെയ്യുന്നു.
ഫ്ലഷ്ടാങ്ക് തുറന്നതിനു ശേഷം അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഓരോ പ്രാവശ്യവും ഫ്ലെഷ് ചെയ്യുമ്പോൾ ടോയ്ലറ്റിനകത്ത് നിന്നും വരുന്ന ദുർഗന്ധം ഇല്ലാതാകുന്നു. ആർക്ക് വേണമെങ്കിലും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ് മികച്ച റിസൾട്ട് തന്നെ ലഭിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.