വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നല്ല ഭംഗിയുള്ള ഫ്ലവർ വെയ്സ് തയ്യാറാക്കുവാൻ ആഗ്രഹിക്കുന്നവർ നിരവധി ഉണ്ടാകും അവർക്കുള്ള ഒരുപാട് ഐഡിയകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈസിയായി തയ്യാറാക്കാൻ കഴിയുന്ന ഒരു ഫ്ലവർ വെയ്സ് ആണ് ഇതിൽ പറയുന്നത്. ഇതിനായി ഒരു കോയിൻ എടുക്കുക, പിന്നീട് കുറച്ചു കളർ പേപ്പറുകൾ കൂടി വേണം ആദ്യം തന്നെ ഒരു കളർ പേപ്പറിൽ.
കോയിൻ കൊണ്ട് കുറച്ചു റൗണ്ടുകൾ വരച്ചെടുക്കണം. കോയിൻ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ എല്ലാ റൗണ്ടുകളും ഒരുപോലെ ലഭിക്കും. ആ ചെറിയ വട്ടങ്ങളെല്ലാം മുറിച്ചെടുക്കേണ്ടതുണ്ട്. അതിൻറെ നടുവിലായി കുറച്ചു പശ തേച്ച് ഒന്ന് ചെറുതായി പിടിച്ചു കൊടുക്കുക ഒരു പൂവിൻറെ ആകൃതിയിൽ ആയി മാറും. അങ്ങനെ പിടിച്ചു കൊടുക്കുമ്പോൾ തന്നെ ഒരു ചെറിയ ഫോൾഡിങ് അതിൽ വരുന്നു.
ഇതുപോലെതന്നെ എല്ലാം ചെയ്തെടുക്കേണ്ടതുണ്ട്. അതിന് ഉള്ളിലായി എന്തെങ്കിലും ഡിസൈൻ കൂടി വരച്ചു കൊടുക്കണം. ബീറ്റ്സ് കയ്യിലുള്ളവർക്ക് അത് ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഇതുപോലെ എല്ലാം ചെയ്തു കൊടുക്കുക അതിനുശേഷം ഫ്ലവറിന്റെ തണ്ട് ഉണ്ടാക്കുന്നതിനായി പച്ച നിറത്തിലുള്ള പേപ്പർ ആവശ്യമാണ്. ചെറിയ സ്റ്റിക്ക് ഉപയോഗിച്ച് ആ പേപ്പർ.
വീഡിയോയിൽ കാണുന്ന രീതിയിൽ ചുരുട്ടി കൊടുക്കുക. എത്ര പൂക്കൾ ഉണ്ടോ അതിനനുസരിച്ച് എല്ലാത്തിനും സ്റ്റിക്കുകൾ ഉണ്ടാക്കി കൊടുക്കണം. ഒരു വലിയ പേപ്പർ എടുത്ത് മെയിൻ തണ്ട് കൂടി ഉണ്ടാക്കി വയ്ക്കണം. ചെറിയ പൂക്കളൊക്കെ വലിയ തണ്ടിന്റെ സൈഡിലായി ഒട്ടിച്ച് കൊടുക്കേണ്ടതുണ്ട്. പൂക്കൾ ഉണ്ടാക്കുന്ന വിധം വ്യക്തമായി തന്നെ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.