ഈ ഒരു ഒറ്റ നാളികേരം ഉണ്ടെങ്കിൽ നിങ്ങളുടെ കറ്റാർവാഴ പെരുകി തടിക്കും

വീടുകളിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറ്റാർവാഴ. മറ്റു ചെടികൾക്ക് നൽകുന്ന രീതിയിൽ ഒരുപാട് പരിചരണം ഒന്നും തന്നെ ഇല്ലാതെ ധാരാളമായി വളർന്ന് പിടിച്ച് കിട്ടുന്ന ഒന്നാണ് ഇത്. പൂച്ചെടികളും മറ്റ് പഴ ചെടികളും വളർത്തുന്നതിനേക്കാൾ നിങ്ങൾക്ക് ആരോഗ്യപരമായും ശാരീരികമായും ഒരുപാട് ഗുണം നൽകുന്ന കറ്റാർവാഴച്ചെടി ഒരെണ്ണമെങ്കിലും നിങ്ങളുടെ വീട്ടിൽ വളർത്തേണ്ടത് ആവശ്യമാണ്.

   

ഉറപ്പായും നിങ്ങളുടെ പര്യാതന് പുറത്തും അകത്തും ഒരുപോലെ ഗുണങ്ങൾ നൽകുന്ന കറ്റാർവാഴ നിങ്ങളുടെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ മറക്കരുത്. പ്രധാനമായി ഇത് ഒരു ഇല ആണ് എങ്കിൽ കൂടിയും ഒരുപാട് കട്ടിയുള്ള ജെല്ല് നിറഞ്ഞ് രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഒരുപാട് വെള്ളത്തിന്റെ ആവശ്യമില്ല ചെറിയ അളവിൽ മാത്രം എപ്പോഴും നനച്ചു കൊടുക്കാൻ ശ്രദ്ധിക്കുക.

മണ്ണിൽ അല്പം മാത്രം നിലനിൽക്കുന്ന രീതിയിൽ നനച്ചാൽ മതിയാകും. മാത്രമല്ല ഒരുപാട് സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിൽ ഇത് വയ്ക്കുന്നതിനേക്കാൾ ചെറിയ ഒരു തണലുമുള്ള അല്പം വെളിച്ചം കിട്ടുന്ന ഭാഗത്ത് വളർത്തുകയാണ് നല്ലത്. ഇതിൽ ചെറിയ കുഞ്ഞു തൈകൾ ഉണ്ടാകുമ്പോൾ ഇത് മാറ്റി പറിച്ച് വയ്ക്കാനും മറക്കരുത്.

കറ്റാർവാഴ ചെടികൾക്ക് കൂടുതൽ മുഴുപ്പും തടിപ്പും ഉണ്ടാകുന്നതിനുവേണ്ടി നൽകാവുന്ന ഏറ്റവും നല്ല ഒരു ഫെർട്ടിലൈസർ ആണ് നാളികേര വെള്ളം. നാളികേര വെള്ളം 50 മില്ലി വെള്ളത്തിലേക്ക് 4 ഇരട്ടി വെള്ളം ചേർത്ത് ചെടിയുടെ താഴെ ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.