പല വീടുകളിലും മിക്കപ്പോഴും ചകിരി അടുപ്പിൽ കത്തിക്കാൻ വേണ്ടി മാത്രമായിരിക്കും ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ചകിരി യഥാർഥത്തിൽ നിങ്ങൾക്ക് ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്നതിനെ കുറിച്ച് അറിഞ്ഞാൽ ഇനി നിങ്ങൾ ചകിരി കത്തിച്ചു കളയില്ല ഉപകാരപ്രദമായ രീതിയിൽ തന്നെ ഇവനെ ഉപയോഗിക്കാൻ സാധിക്കും.
പ്രധാനമായും നിങ്ങളുടെ വീടുകളിൽ നാളികേരം ഉണ്ടാക്കാൻ വേണ്ടി പൊളിച്ച ചകിരി എടുത്ത് സൂക്ഷിച്ച് വയ്ക്കുകയാണ് എങ്കിൽ ഏറ്റവും ഉപകാരപ്രദമായ രീതിയിൽ അടുക്കളയിൽ പാത്രം കഴുകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നല്ല ഒരു സ്ക്രബർ ആയി മാറ്റാൻ സാധിക്കും. ഇതിനെ ചകിരിയിലുള്ള പൊടി പോലെയുള്ള ഭാഗം മാറ്റി കളയേണ്ടത് ആവശ്യമാണ്.
ഇങ്ങനെയുള്ള പൊടി കൈ കൊണ്ട് തന്നെ പിച്ചി പറിച്ച് എടുക്കുന്ന സമയത്ത് ഒരു പരിധി വരെയും പോയി കിട്ടും. ഇനിയും പോകാത്ത പൊടിയുണ്ട് എങ്കിൽ ഒന്ന് തട്ടി കൊടുത്താൽ മതി. ശേഷം ഈ ചകിരിയുടെ നാരുകൾ ഒരു വൃത്താകൃതിയിൽ തന്നെ ഒന്ന് ചുരുട്ടി കെട്ടിയ ശേഷം, ഉള്ളിയും മറ്റും വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക്കിന്ടെ നെറ്റിനകത്ത് ഈ ചകിരി ഇട്ട് ഒന്ന് കെട്ടിവയ്ക്കാം.
ശേഷം നിങ്ങൾക്ക് ഇത് ഏത് അവസ്ഥയിലും അടുക്കളയിൽ നല്ല ഒരു സ്ക്രബ്ബറായി ഉപയോഗിക്കാവുന്നതാണ്. അടുക്കളയിൽ മാത്രമല്ല ബാത്റൂമിൽ കുളിക്കുന്ന സമയത്തും ഉപയോഗിക്കാൻ നല്ലതാണ്. ചകിരിയിൽ നിന്നും തട്ടിക്കളഞ്ഞ ഈ പൊടിയും വെറുതെ കളയേണ്ട നിങ്ങൾക്ക് നല്ല ഭംഗിയുള്ള ചുമർ ചിത്രങ്ങൾ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം. വേനൽക്കാലത്ത് ചെടികൾക്ക് നല്ല നനവിനും ഇത് ഉപകാരപ്പെടും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.