മിക്ക വീടുകളിലും മാവും പ്ലാവും ഉണ്ടാകും എന്നാൽ പലതും പൂക്കാതെയും കായ്ക്കാതെയാണ് ഉണ്ടാവുക. മിക്ക ആളുകളുടെയും ഒരു പരാതി കൂടിയാണിത മരം ഉണ്ടെങ്കിലും അതിൽ കൂടുതലായി മാങ്ങയും ചക്കയും കായ്ക്കുന്നില്ല എന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഒട്ടും തന്നെ ചിലവില്ലാതെ നമുക്ക് ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകൾ ഉണ്ട്.
അതിന് കുറിച്ച് വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഏപ്രിൽ മെയ് മാസങ്ങളിൽ മാവിന്റെ തയ്യെ നടുകയാണെങ്കിൽ കൂടുതലായി കായ്ക്കുവാനുള്ള സാധ്യതകളുണ്ട്. ഇതുകൂടാതെ ചില സംരക്ഷണ രീതികൾ കൂടി അറിയേണ്ടതുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവയുടെ തുമ്പ് കട്ട് ചെയ്തു കൊടുക്കുക എന്നത്. മാവിൻറെ ചുവട്ടിൽ ആയി കരിയിലകൾ കൂട്ടി കത്തിച്ച് ചെറിയ രീതിയിൽ.
പുക കൊള്ളിക്കുന്നത് വളരെ നല്ലതാകുന്നു. മാവും പ്ലാവും പൂക്കാനും കായ്ക്കാനും നമുക്ക് ജൈവവളങ്ങൾ കൊടുക്കാവുന്നതാണ്. അത് തയ്യാറാക്കുന്നതിനായി കഞ്ഞിവെള്ളവും രണ്ടുദിവസം കുതിർത്ത കടലപ്പിണ്ണാക്കും ഇതിലേക്ക് 100 ഗ്രാം ശർക്കര പൊടിച്ചത് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കപ്പ് ചാണകം പൊടി കലക്കിയ വെള്ളം അല്ലെങ്കിൽ ചാണകം തുടങ്ങിയവയും ചേർത്തു കൊടുക്കാവുന്നതാണ്.
അതിലേക്ക് അരക്കപ്പ് എല്ലുപൊടി കൂടി ചേർത്ത് മൂന്ന് ദിവസം അടച്ചുവയ്ക്കുക അതിനുശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് മാവിന്റെയും പ്ലാവിന്റെയും ഒരു മീറ്റർ അകലത്തിലായി ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. രണ്ടോ നാലോ കുഴി എടുത്ത് ഇതിലേക്ക് വെള്ളം ചേർത്ത് മണ്ണിട്ട് മൂടാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ പോകുകയും കായ്ക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.