നിങ്ങളുടെ വീട്ടിൽ കേടായ പഴയ ഉണ്ടെങ്കിൽ മിക്സി ജാർ ഉണ്ടെങ്കിൽ അത് ഇനി വെറുതെ കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് വളരെ ഗുണപ്രദമായ ചില കാര്യങ്ങൾ ചെയ്യാനാവും അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. കേടായ ജാറിന്റെ പിടി ആദ്യം തന്നെ ഊരി എടുക്കുക, അതിനുശേഷം ഒരു ബൗളിലേക്ക് പശയും വെള്ളവും കൂടി മിക്സ് ചെയ്ത് എടുക്കണം.
ഒരു ടിഷ്യൂ പേപ്പർ എടുത്ത് അതിലേക്ക് ഇവ പുരട്ടി കൊടുക്കുക, ടിഷ്യു പേപ്പറിൽ പശ ആക്കിയതിനു ശേഷം അത് ജാറിനു മുകളിൽ ആയി ഒട്ടിച്ച് കൊടുക്കുക. നന്നായി പശ തേച്ച് പേപ്പർ അതിലേക്ക് ഒട്ടിച്ചു കൊടുക്കണം. പേപ്പർ നന്നായി ഉണങ്ങിയതിനു ശേഷം മത്തന്റെ കുരു പൂവിൻറെ ആകൃതിയിൽ ഒട്ടിച്ചെടുക്കണം. ഇനി പൂവിൻറെ സെൻറർ ഭാഗത്തായി ഷെല്ല് അല്ലെങ്കിൽ ബീറ്റ്സ് ഒട്ടിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും.
നന്നായി ഒട്ടിച്ചതിനു ശേഷം അതിനു മുകളിലായി പെയിൻറ് കൊടുക്കുക ബ്ലാക്ക് കളർ പെയിൻറ് കൊടുക്കുക. മുഴുവനായും പെയിൻറ് ചെയ്തതിനു ശേഷം നന്നായി ഉണക്കി എടുക്കേണ്ടതുണ്ട്. ഫ്ലവറിന്റെ ഭാഗത്തായി മെറ്റാനിക് കളർ തൊട്ടു കൊടുക്കണം. അത് നന്നായി ഉണക്കിയതിനു ശേഷം പല സാധനങ്ങളും ഇടുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
അടുക്കളയിലെ സ്പൂൺ കത്തി തുടങ്ങിയവ അതിലേക്ക് ഇട്ടുവയ്ക്കുക. ഇനി വീട്ടിൽ പഴയ ജാർ ഉണ്ടെങ്കിൽ ഒട്ടും ഒട്ടും തന്നെ വേസ്റ്റ് ആക്കി കളയാതെ ഇത്തരത്തിൽ ഉപയോഗപ്രദമായ സാധനങ്ങൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ എല്ലാവർക്കും ഉപകാരപ്രദമാകും.