ഏത് സീസണിലും ഇരുമ്പൻപുളി ഉപയോഗിച്ച് നിങ്ങൾക്കും ഏത് പോകാത്ത കറയും കളയാം

ക്ലീനിങ് ജോലികൾ അല്പം ബുദ്ധിമുട്ട് ഉള്ളതാണ്. എങ്കിലും പലപ്പോഴും ഇതിനു വേണ്ടി നമ്മളെ കൂടുതലും സഹായിക്കുന്നത് നല്ല ക്ലീനിങ് ലിക്കിടുകൾ ആണ്. പ്രധാനമായും നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതും എത്ര കടുത്ത കറയും നിസ്സാരമായി ഇല്ലാതാക്കാൻ സഹായിക്കുന്നതുമായ ഈ ഒരു ലിക്വിഡ് ഇനി വർഷങ്ങളോളം ഉണ്ടാക്കി സൂക്ഷിക്കാം.

   

പ്രത്യേകിച്ചും ഇരുമ്പൻപുളി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ലിക്വിഡ് സീസൺ അല്ലാത്ത സമയത്ത് കിട്ടില്ല എന്ന് ചിന്തിക്കുന്ന ആളുകളാണ് എങ്കിൽ ഒട്ടും വിഷമിക്കേണ്ട. കാരണം ഏത് സീസൺ ആണ് എങ്കിലും നിങ്ങൾക്ക് ഇരുമ്പൻപുളി ഈ രീതിയിൽ ആണ് ചെയ്യുന്നത് എങ്കിൽ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും.

മാത്രമല്ല ഈ ഇരുമ്പൻപുളിയുടെ ലിക്വിഡ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റും അടുക്കളയിലെ പാത്രങ്ങളും ടൈൽസും എല്ലാം വൃത്തിയാക്കി പുതിയത് പോലെ മാറ്റാൻ സാധിക്കും. ഇതിനായി ഇരുമ്പൻപുളി 20, 25 എണ്ണം എടുത്ത് ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് തിളപ്പിക്കുക.

തിളച്ച ശേഷം ഇതിൽ നിന്നും പുളിയെടുത്ത് മിക്സി ജാറിലേക്ക് ഇട്ട് അല്പം കല്ലുപ്പും ചേർത്ത് ഒന്ന് അരച്ച് പേസ്റ്റ് ആക്കി എടുക്കാം. ശേഷം ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത നേരത്തെ പുളി തിളപ്പിച്ച വെള്ളവും കൂടി ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് അല്പം വിനാഗിരി ബേക്കിംഗ് സോഡാ ഒപ്പം തന്നെ അല്പം ഡിഷ് വാഷ് ചേർത്താൽ നല്ല ഒരു ലായനി തയ്യാറായി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.