എല്ലാ സ്ത്രീകൾക്കും ജോലിക്ക് പോവാൻ കഴിയണമെന്നില്ല. ജോലിക്ക് പോകാൻ കഴിയാത്ത വീട്ടമ്മമാർക്ക് നല്ലൊരു വരുമാനം ലഭിക്കുന്ന ഒരു ട്രിക്ക് ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. വീട്ടിൽ കുഞ്ഞു കുട്ടികളും, പ്രായമായ അച്ഛനമ്മമാരും ഉണ്ടെങ്കിൽ പുറത്ത് ജോലിക്ക് പോകാൻ പറ്റാതെ വരാം. വീട്ടിൽ തന്നെ തയ്യൽ മെഷീൻ ഉള്ളവരാണെങ്കിൽ നമുക്ക് വിലകുറഞ്ഞ നല്ല ക്വാളിറ്റിയുള്ള തുണിയെടുത്ത്.
നൈറ്റി തയ്ച്ചു കൊടുക്കാവുന്നതാണ്. ഏകദേശം മൂന്നു മീറ്റർ തുണിയാണ് ഇതിനായി ആവശ്യമായി വരുന്നത്. ആദ്യം തന്നെ തുണി നല്ല രീതിയിൽ ഒരു മേശയിൽ വിരിക്കുക, അതിൻറെ ചീത്ത വശം വേണം മുറിച്ചെടുക്കുവാൻ. തുണിയുടെ നീളത്തിലൂടെ രണ്ടായി മടക്കിയതിനു ശേഷം കൃത്യമായ അളവുകൾ രേഖപ്പെടുത്തുക. ആദ്യം നമുക്ക് തന്നെ തയ്ക്കുന്നതാണ് ഏറ്റവും നല്ലത് അതിനായി നമ്മുടെ ശരീരത്തിൻറെ.
വിവിധ ഭാഗങ്ങളിലുള്ള അളവുകൾ എടുത്ത് രേഖപ്പെടുത്തി വയ്ക്കുക. അത് തുണിയുടെ ചീത്ത വശത്ത് മാർക്ക് ചെയ്തു അതിലൂടെ മുറിച്ചെടുക്കണം. ശരിയായ രീതിയിൽ മുറിച്ചെടുത്താൽ പിന്നീട് അവ തയ്ക്കേണ്ടതുണ്ട്. തയ്ക്കാൻ ഒട്ടും തന്നെ അറിയാത്തവർ ആണെങ്കിൽ ഈ വീഡിയോയിൽ അത് വിശദമായി പറയുന്നു. വീഡിയോ കണ്ടു വളരെ വ്യക്തമായി അത് മനസ്സിലാക്കേണ്ടതുണ്ട്.
ദിവസം രണ്ടു നൈറ്റ് തുണി എങ്കിലും തയ്ക്കാൻ പറ്റുമെങ്കിൽ നല്ലൊരു വരുമാനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. തുടക്കത്തിൽ വളരെ കുറച്ചു മാത്രം തുണികൾ വാങ്ങിച്ച് ചെയ്തു തുടങ്ങാം. അതിനുശേഷം പതിയെ കൂട്ടി വരുന്നതാണ് ഏറ്റവും നല്ലത്. പുറത്ത് ജോലിക്ക് പോകാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.