പല്ലിയും പാറ്റയും എല്ലാം ഇനി നിങ്ങളുടെ ഏരിയയിലേക്ക് വരില്ല

പല വീടുകളുടെയും പ്രധാന പ്രശ്നമാണ് പല്ലികളും പാറ്റകളും കൊതുകുകളും. വീട്ടിൽ പലപ്പോഴും വേസ്റ്റുകൾ കെട്ടിക്കിടന്നാണ് ഇത്തരം ജീവികൾ പെരുകുന്നത്. വീട് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് ഈ ജീവികളെ തുരത്താൻ സാധിക്കും. ഇവയെ പൂർണ്ണമായും തുരത്താൻ സഹായിക്കുന്ന ഒരു സൂത്രം നമുക്ക് ഇന്ന് പരിചയപ്പെടാം. ആയുർവേദ കടകളിലും മറ്റും വാങ്ങിക്കാൻ കിട്ടുന്ന ഒരു പൊടിയാണ് അപരാജിത ധൂമ ചൂർണ്ണം .

   

ഇത് പുകയ്ക്കുന്നതിലൂടെ നമുക്ക് കൊതുകിനെയും പാറ്റയെയും പല്ലിയെയും എല്ലാം നമ്മുടെ വീടിൽ നിന്നും തുരത്താൻ സാധിക്കുന്നു. ഒരു ചിരട്ടയിലോ അല്ലെങ്കിൽ പുക കൊള്ളിക്കുന്ന പാത്രത്തിലോ നല്ല ചിരട്ട കനലിട്ട് അതിലേക്ക് അപരാജിത ചൂർണ്ണം രണ്ട് പൂണോളം ഇട്ടു കൊടുത്താൽ മതിയാകും. എല്ലാ ദിവസവും വീട്ടിൽ ഇത് പുകക്കുന്നതിലൂടെ പല്ലിയും പാറ്റയും എല്ലാം വീട്ടിൽ നിന്നും ദൂരെയാകും . ഒപ്പം തന്നെ വീട് വൃത്തിയായി സൂക്ഷിക്കുക കൂടി ചെയ്യേണ്ടതുണ്ട്.

വളരെ ചുരുങ്ങിയ പൈസ മാത്രമേ നമുക്കിതിനായി ചെലവാക്കേണ്ടതുള്ളൂ. കൂടാതെ ഈച്ച ശല്യം ഒഴിവാക്കുന്നതിനും മാർഗ്ഗമുണ്ട് . ഇതുപോലെ ഒരു പാത്രത്തിൽ നല്ല കനൽ എടുത്ത് അതിലേക്ക് അല്പം പച്ചക്കർപ്പൂരം ഇട്ടു കൊടുക്കുക . പച്ചക്കർപൂരത്തിന്റെ പുക വരുന്നതിലൂടെ ഈച്ചയുടെ ശല്യം ഒഴിവാക്കാൻ സാധിക്കുന്നു. നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നില്ല.

പച്ചക്കർപ്പൂരം ഉപയോഗിക്കാൻ ഇഷ്ടമില്ലാത്തവർക്ക് കരയാമ്പൂവ്, കറുവാപ്പട്ട ഇവയിലെ ഏതെങ്കിലും ഒന്ന് ഇത്തരത്തിൽ പുകയ്ക്കാവുന്നതാണ്. ഇവയുടെ പുക വരുന്നതിലൂടെ ഈച്ചയും മറ്റു പ്രാണികളും നമ്മുടെ വീടുകളിൽ നിന്ന് ഒഴിവാകുന്നു . മാത്രമല്ല വീടിനുള്ളിൽ നല്ല സുഗന്ധവും നിറയുന്നു. ഈച്ചയെയും മറ്റു പ്രാണികളെയും തുരത്തുന്നതിനുള്ള വിദ്യകൾ കൂടുതലായി അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ .