നമ്മുടെ വീടുകളിൽ പലപ്പോഴും കിച്ചൻ സിംഗ് ബ്ലോക്ക് ആകുന്നത് സാധാരണയാണ്.ഭക്ഷണത്തിന്റെ വേസ്റ്റും മറ്റും കളയാതെ പാത്രങ്ങൾ കഴുകാൻ ശ്രമിക്കുന്നതാണ് ഇതിന് കാരണം.ഇത് വൃത്തിയാക്കി എടുക്കുക എന്നത് വളരെ ക്ഷമകരമായ ഒരു ജോലിയാണ്.പലപ്പോഴും അറപ്പും തോന്നും. ആരെയെങ്കിലും വിളിച്ച് പൈസ മുടക്കിയാണ് നാം പലപ്പോഴും ഇത് വൃത്തിയാക്കാറുള്ളത്. എന്നാൽ ഇനി കിച്ചൻ സിംഗിന്റെ ബ്ലോക്ക് വളരെ എളുപ്പത്തിൽ നമുക്ക് മാറ്റിയെടുക്കാം.
അതിനായി ഒരു ഈർക്കിളോ കനം കുറഞ്ഞ കമ്പിയോ ഉപയോഗിച്ച് സിംഗിന്റെ ഹോളുകളിൽ കുത്തിക്കൊടുക്കുക. അപ്പോൾ അഴുക്ക് വെള്ളം മുഴുവൻ പോയി കിട്ടും. ഇനി സിംഗിൾ എല്ലായിടത്തും ആകുന്ന വിധത്തിൽ ബേക്കിംഗ് സോഡാ വിതറി കൊടുക്കുക. ബേക്കിംഗ് സോഡാ ഉപയോഗിക്കുന്നതിലൂടെ അവിടെയുള്ള ദുർഗന്ധവും കീടാണുക്കളും ഒഴിഞ്ഞുപോകും. ഇനി അര മുറി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഈ ചെറുനാരങ്ങയുടെ തൊലികൊണ്ട് തന്നെ.
നമുക്ക് സിങ്ക് ഉരച്ചു വൃത്തിയാക്കാവുന്നതാണ്.ഇനി സിംഗ് വെള്ളം ഒഴിച്ച് കഴുകിയാൽ വൃത്തിയായി കിട്ടും. ഇങ്ങനെ ചെയ്തിട്ടും ഫലം കിട്ടാത്തവർക്ക് ബേക്കിംഗ് സോഡയുടെ കൂടെ അല്പം വിനാഗിരി കൂടി തളിച്ച് വൃത്തിയാക്കിയാലും മതി. അല്പം ചൂടുവെള്ളം ഒഴിച്ചു കഴുകിയാൽ വളരെ നല്ലത്. ഇങ്ങനെ സിംഗ് വൃത്തിയാക്കിയെടുത്തതിനുശേഷം സിംഗിന്റെ നടുഭാഗത്തായി ഒരു പ്ലാസ്റ്റിക് കവർ വൃത്താകൃതിയിൽ മുറിച്ച് വെച്ചു കൊടുക്കുക.
പ്ലാസ്റ്റിക് കവറിൽ നിറയെ ദ്വാരങ്ങൾ ഇടണം. ഇത്തരത്തിൽ പ്ലാസ്റ്റിക് കവർ വെച്ച് സിങ്കിന്റെ നടുഭാഗത്തായി വയ്ക്കുന്ന അടപ്പ് കവറിനു മുകളിൽ വയ്ക്കുക. പാത്രം കഴുകുമ്പോൾ ഉണ്ടാകുന്ന എല്ലാ വേസ്റ്റുകളും ഈ കവറിനുള്ളിൽ തങ്ങിനിൽക്കുന്നു. വേസ്റ്റുകൾ തങ്ങിനിൽക്കുകയും വെള്ളം താഴോട്ട് പോവുകയും ചെയ്യുന്നതിലൂടെ സിംഗ് ബ്ലോക്ക് ആകുന്നത് തടയാനാകും.കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.