ഇത്ര എളുപ്പമുള്ള ഗ്രാഫ്റ്റിംഗ് ഇതുവരെ ചെയ്യാതെ പോയല്ലോ

ചെടികളെ ഇഷ്ടപ്പെടുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഒരിക്കലെങ്കിലും ചെയ്തു നോക്കണമെന്ന് ആഗ്രഹിച്ച ഒന്നാണ് ഗ്രാഫ്റ്റിംഗ്. ഈ ഗ്രാഫ്റ്റ് നിങ്ങളുടെ ചെടികളുടെ വളരെ വലിയ വൈവിധ്യങ്ങൾക്ക് സഹായകമാണ്. മാത്രമല്ല വലിയ മരങ്ങളായ ശേഷം മാത്രം കായ്കൾ ഉണ്ടാകുന്ന ഒരു അവസ്ഥ ഒഴിവാക്കാനും സാധിക്കും.

   

ചെറിയ പ്രായത്തിൽ തന്നെ മാവും പ്ലാവും എല്ലാം കായ്ക്കുന്നത് കാണാൻ ഈ ഒരു ഗ്രാഫ്റ്റിംഗ് എന്ന രീതിയിൽ സഹായിക്കും. ഇതിനായി മാവ് പ്ലാവ് എന്തുതന്നെയാണ് എങ്കിലും അതിലേക്ക് ഗ്രാഫ്റ്റിംഗ് എന്ന രീതി ചെയ്തു നോക്കാം. നിങ്ങൾക്ക് ഏത് ഫലമാണ് ഉണ്ടാകേണ്ടത് എന്നാൽ ആ മരത്തിന്റെ അധികം മൂക്കാത്ത ചെറിയ ചില്ലയിൽ നിന്നും ഒരു കഷണം മുറിച്ചെടുക്കാം.

ഈ പീസ് നിങ്ങൾക്ക് ഗ്രാഫ്റ്റ് ചെയ്യേണ്ട മരത്തിന്റെ ഇളം തന്റെ കത്തികൊണ്ട് മുറിച്ച് ഗ്യാപ്പ് ഉണ്ടാക്കി അവിടേക്ക് കയടി വയ്ക്കുക. ശേഷം നല്ല ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ചെയ്ത ഭാഗം നല്ല ടൈറ്റായി തന്നെ ചുറ്റി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ആ ഭാഗത്ത് ഈർപ്പം നിലനിൽക്കാനും ഇതുവഴി വളരെ പെട്ടെന്ന് തണ്ടുകൾ ചേർന്ന് യോജിച്ച് വളരുന്നതിനും സഹായിക്കും.

ഇത് ചെയ്തശേഷം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ആ ചെടിയെ പൂർണമായും മുകളിൽ നിന്നും മൂടി കൊടുക്കാം. ഉപയോഗിക്കുന്ന കത്തി എപ്പോഴും നല്ല മൂർച്ചയുള്ളതുതന്നെ എടുക്കാൻ ശ്രദ്ധിക്കുക. അടുക്കളയിൽ പച്ചക്കറി ഉപയോഗിക്കുന്ന കത്തി അല്ല ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.