ഒരു വീടിന്റെ മുക്കുംമൂലയും വൃത്തിയാക്കിയെടുക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. എന്നാൽ ഒരു ക്രമം പാലിച്ചാൽ വീട് വൃത്തിയാക്കൽ വളരെ എളുപ്പമായിത്തീരും . നിശ്ചിത ഇടവേളകളിൽ തന്നെ വീടിന്റെ ഓരോ ഭാഗങ്ങളും വൃത്തിയാക്കി എടുത്താൽ അഴുക്ക് പിടിക്കാതിരിക്കുകയും പണികൾ എളുപ്പമായി തീരുകയും ചെയ്യും . അടുക്കളയിൽ നാം ഉപയോഗിക്കുന്ന അരിപ്പ എപ്പോഴും വരുത്തി പാത്രത്തിനുള്ളിലേക്ക്.
വീഴുന്നത് ഒരു പതിവ് കാഴ്ചയാണ് എന്നാൽ അരിപ്പയുടെ രണ്ട് അറ്റത്തുള്ള കാതുകളിൽ ഓരോ സ്പൂൺ ഇട്ടാൽ ഇങ്ങനെ പാത്രത്തിന്റെ ഉള്ളിലേക്ക് വരുതിവീഴുന്നത് ഒഴിവാക്കാനായി സാധിക്കും . അരിക്കുന്ന സമയത്ത് മറ്റൊരാളുടെ സഹായം ആവശ്യമില്ല താനും . ബാത്റൂമിലും അടുക്കളയിലെ സിംഗിലും എല്ലാം പാറ്റയുടെയും മറ്റ് അണുക്കളുടെയും ശല്യം മാറ്റാൻ ഉഗ്രൻ ഒരു സൊലൂഷൻ തയ്യാറാക്കാം.
അഞ്ചോ ആറോ അല്ലി വെളുത്തുള്ളി തൊണ്ടോടുകൂടി ചതച്ചെടുക്കുക. ഇത് ഒരു കപ്പ് വെള്ളത്തിലിട്ട് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. പിന്നീട് അരിച്ചെടുത്ത് ചൂടോടുകൂടി തന്നെ ബാത്റൂമിലെ ക്ലോസറ്റിനുള്ളിലും ടൈലുകൾക്കിടയിലും അടുക്കളയിലെ സിംഗിലും ഒഴിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാത്റൂമിലും മറ്റും കാണുന്ന ചെറിയ പുഴുക്കളെയും.
അണുക്കളെയും എല്ലാം ദൂരെ അകറ്റാം . ഷൂ ഉപയോഗിക്കുന്നവർക്ക് അത് വൃത്തിയാക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഷൂവിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ കോൾഗേറ്റിന്റെ ടൂത്ത് പേസ്റ്റ് തേച്ചുകൊടുത്ത് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കിയാൽ ഷൂ പുതിയത് പോലെയാകും . ഇത്തരത്തിൽ വീട്ടിലെ പണികൾ എളുപ്പമാക്കാൻ സഹായിക്കുന്ന ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കാം.