സാധനങ്ങൾ തൂക്കിയിടുന്നതിന് നമുക്ക് ഡ്രിൽ ചെയ്യേണ്ട ആവശ്യം വരാറുണ്ട്. വീട്ടിൽ ഒരു ഡ്രില്ലിങ് മെഷീൻ ഇല്ലാത്തവർക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുവരിൽ ആണിയടിച്ച് കയറ്റുന്നത് പലപ്പോഴും സാധ്യമല്ലാത്ത സാഹചര്യങ്ങൾ ഉണ്ട് . ആണി അടിച്ചാൽ തന്നെ അതിനെ എത്രത്തോളം ഉറപ്പുണ്ടെന്ന് പറയാൻ പറ്റില്ല . ഇങ്ങനെ ഡ്രിൽ ചെയ്യേണ്ട സാഹചര്യങ്ങൾ ഒഴിവാക്കാൻ നമുക്ക് ഈ പശ ഉപയോഗിക്കാം.
ഫെവിക്കോളിന്റെ ഹോം ഫ്ലക്സ് എന്ന പശ ഉപയോഗിച്ച് നമുക്ക് എന്ത് സാധനങ്ങളും ചുവരിലോ സ്റ്റീൽ പ്രതലങ്ങളിലോ ഒട്ടിച്ചു വയ്ക്കാൻ സാധിക്കും. എങ്ങനെ ഒട്ടിച്ചു വയ്ക്കുന്ന സാധനങ്ങൾ 10 കിലോ വരെയുള്ള ഭാരം താങ്ങും . ഐസ്ക്രീമും മറ്റും വേടിക്കുമ്പോൾ നമുക്ക് കിട്ടുന്ന പ്ലാസ്റ്റിക് കണ്ടെയ്നർ ഇനി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ . കണ്ടെയ്നറിന്റെ അടിഭാഗത്തായി തുളകൾ ഇടുക.
ശേഷം ഈ പ്ലാസ്റ്റിക് കണ്ടെയ്നറിൽ ഹോം ഫ്ലക്സ് പശ തേച്ച് സിംഗിന്റെ ഒരു ഭാഗത്ത് ഫിക്സ് ചെയ്യുക. നാലുമണിക്കൂറിന് ശേഷം ഈ പശ നന്നായി ഉണങ്ങി ആ പാത്രം സിംഗിൽ ഒട്ടിപ്പിടിച്ച് ഉണ്ടാകും . ഇനി ഈ കണ്ടെയ്നറിൽ പാത്രം ഉരക്കുന്ന സ്ക്രബർ ഇട്ടു വയ്ക്കാവുന്നതാണ് . ഇങ്ങനെ ചെയ്യുമ്പോൾ സ്ക്രബ്ബറും സ്പോഞ്ചും എല്ലാം എപ്പോഴും നനവില്ലാതെ ഇരിക്കും .
പഴയ പ്ലാസ്റ്റിക് കുപ്പികളുടെ രണ്ട് തല ഭാഗത്തുനിന്നും മുറിച്ചു കളഞ്ഞ ശേഷം ചുവരിൽ ഒട്ടിക്കുക . ഇതിൽ ചൂലുകൾ ഇട്ടുവയ്ക്കാവുന്നതാണ്. ചൂലിന്റെ തുമ്പ് ഒടിഞ്ഞ് പോകുന്നത് തടയാനാകും . ഈ പശ ഉപയോഗിച്ച് ചെറിയ പൂപ്പാത്രങ്ങൾ,ഫാമിലി ഫോട്ടോ ഫ്രെയിമുകൾ,സ്റ്റീൽ സ്റ്റാൻഡുകൾ തുടങ്ങിയ ഒത്തിരി സാധനങ്ങൾ ഒട്ടിച്ചു വയ്ക്കാൻ ആകും . കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.