ആരും കൊതിക്കുന്ന ബെഡ്റൂം ഇനി നിങ്ങൾക്കും സ്വന്തമാക്കാം

കിടപ്പുമുറി അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ ഇത് വളരെ ശ്രമകരമായ ഒരു ജോലി കൂടിയാണ്. ബെഡ്റൂമിലെ ഓരോ ഷെൽഫുകളും അടക്കി ഒതുക്കി വയ്ക്കേണ്ടതുണ്ട് . കുട്ടികളുള്ള വീട്ടിൽ ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ്. എന്നാൽ ഈ ജോലികൾ എളുപ്പമാക്കാൻ ചില സൂത്രപ്പണികൾ ഉണ്ട് . ബെഡ്ഷീറ്റുകളും തലയിണ കവറുകളും എല്ലാം മടക്കി ഒതുക്കി വയ്ക്കുമ്പോൾ.

   

ഒരുപാട് സ്ഥലം പോവാറുണ്ട് ഇനി ബെഡ്ഷീറ്റും തലയിണ കവറുകളും എല്ലാം ഇങ്ങനെ മടക്കി നോക്കൂ . ഒതുങ്ങി ഇരുന്നു കൊള്ളും . ബെഡ്ഷീറ്റിനുള്ളിൽ ഒരു തലയിണ കവർ നീളനെ മടക്കി ബെഡ്ഷീറ്റ് നന്നായി ഒതുക്കി മടക്കുക. ശേഷം ഇത് മറ്റേ തലയിണ കവറിനുള്ളിൽ വെച്ച് ഒന്നുകൂടി ഒതുക്കി മടക്കുക. ഇങ്ങനെ ഒരു ബെഡ്ഷീറ്റും രണ്ട് തലയിണ കവറും നല്ല വൃത്തിയായി മടക്കി ഒതുക്കി വയ്ക്കാം.

വീട്ടിൽ പഴയ ഷർട്ടുകൾ നാം സാധാരണയായി കളയാറാണ് പതിവ്. എന്നാൽ ഇത് ഉപയോഗിച്ച് മനോഹരമായ തലയണ കവറുകൾ ഉണ്ടാക്കാം . മുകൾഭാഗവും താഴ്ഭാഗവും മുറിച്ചു മാറ്റുക . അപ്പോൾ അതിന് ഒരു ചതുരാകൃതി വരും. ഇനി മുറിച്ചുമാറ്റിയ ഓരോ ഭാഗവും തയ്ക്കുക . ഇപ്പോൾ തലയനയുടെ നാല് ഭാഗവും അടഞ്ഞിരിക്കും. ഷർട്ടിന്റെ ഹുക്ക് ഇടുന്ന ഭാഗത്ത് കൂടി തലയണ ഉള്ളിലേക്ക് കയറ്റാം.

വളരെ എളുപ്പത്തിൽ മനോഹരമായ തലയണ കവർ ഇങ്ങനെ തയ്യാറാക്കാം . ഷർട്ടുകൾ മടക്കുമ്പോൾ ആദ്യം ഷർട്ട് പിൻഭാഗത്തേക്ക് തിരിച്ചിട്ട് രണ്ട് കൈകളും പിന്നിലേക്ക് ആക്കി മടക്കി ഷർട്ട് മൂന്ന് ഭാഗങ്ങളാക്കി തിരിച്ചു മടക്കുക . ശേഷം രണ്ടു വശങ്ങളിൽ നിന്നും പിന്നിലേക്ക് മടക്കുക. ഇങ്ങനെ ഭംഗിയായി ഷർട്ടുകൾ മടക്കി സൂക്ഷിക്കുക . കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.