വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ഈ വീഡിയോയിലൂടെ കാണിക്കുന്നു. എല്ലാ വീട്ടമ്മമാരുടെയും ഒരു പ്രധാന തലവേദനയാണ് ചവിട്ടികൾ കഴുകിയെടുക്കുക എന്നത്. പ്രധാനമായും നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന ചവിട്ടികൾ ആണെങ്കിൽ അതിൽ കൂടുതൽ അഴുക്കും കരിയും പറ്റി പിടിച്ചിട്ടുണ്ട്. ഇത് വളരെ ഈസിയായി എങ്ങനെ ക്ലീൻ ആക്കി എടുക്കാം ഈ വീഡിയോയിൽ വ്യക്തമായിത്തന്നെ പറയുന്നു.
ഒരു വലിയ പാത്രത്തിലേക്ക് സോപ്പുപൊടി എടുത്ത്, അതിലേക്ക് നമ്മൾ ഉപയോഗശേഷം കളയുന്ന നാരങ്ങയുടെ തൊണ്ടു കൂടി ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. അതിനുശേഷം നമുക്ക് കഴുകാനുള്ള തുണി ആ പാത്രത്തിലേക്ക് മുക്കിവെക്കുക. ഒരുപാട് അഴുക്കുള്ള ചവിട്ടിയും തുണിയും ആണെങ്കിൽ അത് അടുപ്പിൽ വെച്ച് കുറച്ച് സമയം തിളപ്പിക്കേണ്ടതുണ്ട്.
അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുത്താൽ പുതിയത് പോലെയായി മാറും. നമ്മുടെ വീട്ടിലെ എണ്ണ, പാല് തുടങ്ങിയവ അടങ്ങിയ കുപ്പികൾ ക്ലീൻ ചെയ്യുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ കുപ്പികൾ ക്ലീൻ ചെയ്യുന്നതിനുള്ള സൂത്രപ്പണിയാണ് ഇതിൽ പറയുന്നത്. കുപ്പിയിലേക്ക് അല്പം മണൽ ഇട്ടുകൊടുത്ത്.
കുറച്ച് ഡിഷ് വാഷ് കൂടി അതിലേക്ക് ചേർത്തു കൊടുക്കണം. ഇവ രണ്ടും നന്നായി കുലുക്കി എടുത്താൽ പെട്ടെന്ന് തന്നെ ക്ലീൻ ആവുകയും അതിൻറെ മോശമായ മണം പോവുകയും ചെയ്യുന്നു. ദോശക്കല്ല് ഒരുപാട് നാൾ ഉപയോഗിക്കാതെ മാറ്റിവെച്ചതിനുശേഷം പിന്നീട് നമ്മൾ ഉപയോഗിക്കുമ്പോൾ അതിൽ ദോശ കിട്ടാറില്ല. അത് എങ്ങനെ മിനുസമാക്കി എടുക്കണമെന്നും മറ്റു ടിപ്പുകളും അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.