വെള്ളേപ്പത്തിന് മാവ് നനച്ചത് വീർക്കാതെ വരാറില്ലേ. സോപ്പ് പത പോലെ വെള്ളേപ്പത്തിന്റെ മാവ് വീർത്തു വരാൻ ഒരു സൂത്രം പ്രയോഗിച്ചാലോ. വെള്ളേപ്പത്തിനുള്ള അരി തേങ്ങ ഈസ്റ്റ് ചോറ് എന്നിവ വെള്ളത്തിൽ ഒന്നിച്ച് കുതിരാൻ ഇടുക. രാത്രി ഇത് അരച്ച് വീർക്കാൻ അനുവദിക്കുക. പിറ്റേദിവസം രാവിലെ ഇത് വീർത്തു പൊന്തി വളരെ മയത്തിലുള്ള മാവ് ലഭ്യമാകും. പച്ചരി നന്നായി കഴുകി വൃത്തിയായിട്ട് വേണം കുതിരാൻ ഇടാൻ . മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച്ചകൂട്ടാൻ വളരെ എളുപ്പമാണ്.
ജാറിലേക്ക് രണ്ട് ടേബിൾ സ്പൂൺ പൊടിയുപ്പ് ഇട്ടുകൊടുത്തതിനുശേഷം നന്നായി അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബ്ലേഡിന്റെ മൂർച്ച ഇരട്ടിയാകുന്നു. ജാറിനുള്ളിലെ അഴുക്ക് കളയുന്നതിനും ഇനി വളരെ എളുപ്പമാണ്. ചെറുനാരങ്ങ രണ്ടു പാതി ഇട്ടുകൊടുത്ത് നന്നായി അടിക്കുക. അടിച്ചെടുത്ത ശേഷം വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക. ജാറിനുള്ളിലെ അഴുക്കുകൾ എല്ലാം നീങ്ങി ജാറ് വെട്ടി തിളങ്ങുന്നത് കാണാം. പൂജയുടെ ആവശ്യങ്ങൾക്കായി.
നാം ഉപയോഗിക്കുന്ന പാത്രങ്ങൾ കറപിടിച്ച് കറുത്തു പോകാറുണ്ട്. ഇത് വൃത്തിയാക്കാൻ ഒരു ചെറുനാരങ്ങയും ഉപ്പും മാത്രം മതി. ചെറുനാരങ്ങയും ഉപ്പും ഉപയോഗിച്ച് ഈ പാത്രങ്ങളിൽ കറയുള്ള ഭാഗത്ത് നന്നായി ഉരയ്ക്കുക. അതിനുശേഷം കഴുകിയെടുത്താൽ പാത്രങ്ങളിലെ കറകളെല്ലാം നീങ്ങി നല്ല തിളക്കം ഉള്ളതായി മാറുന്നു. നാം സ്ഥിരമായി ഉപയോഗിക്കുന്ന ഫ്ലാസ്കിനുള്ളിൽ പലപ്പോഴും ദുർഗന്ധം അനുഭവപ്പെടാറുണ്ട് .
ഈ ദുർഗന്ധം പോകുന്നതിനായി ഫ്ലാസ്ക് ഉപയോഗിച്ച് ശേഷം അതിൽ ന്യൂസ് പേപ്പർ ഉരുളകളാക്കി ഇട്ടു വയ്ക്കുക . ഇങ്ങനെ ചെയ്യുന്നതിലൂടെ അതിനുള്ളിലെ ദുർഗന്ധം മാറിക്കിട്ടും. ഹോട്ടലിൽ നിന്ന് നാം കുടിക്കുന്ന ചായയുടെ അതേ ടേസ്റ്റിൽ ചായ വീട്ടിൽ ഉണ്ടാക്കാൻ ഒരു സൂത്രം ഉണ്ട് . ചായപ്പൊടി ഇട്ടു വയ്ക്കുന്ന പാത്രത്തിൽ അല്പം ഏലക്കായയും ഒരു സ്പൂൺ ഇൻസ്റ്റന്റ് കോഫി നന്നായി മിക്സ് ചെയ്യുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ.