എത്ര കട്ടിപിടിച്ച അഴുക്കും ഇനി ഒറ്റ അലക്കിൽ വൃത്തിയാകും

ഒരുപാട് കട്ടിപിടിച്ചു അഴുക്കുള്ള വസ്ത്രങ്ങൾ വൃത്തിയാക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നിങ്ങളുടെ വീട്ടിലുള്ള ചവിട്ടി, അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകൾ എന്നിവ വൃത്തിയാക്കുന്നത് അതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടാണ്. നിങ്ങളും ഈ രീതിയിലാണ് കട്ടി പിടിച്ച അഴുക്കിനെ കുറിച്ച് ചിന്തിക്കുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ നിസ്സാരമായി എത്ര വലിയ അഴുക്കും വൃത്തിയാക്കാൻ ഇനി മാർഗമുണ്ട്.

   

പ്രത്യേകിച്ചും സാധാരണ മറ്റു വസ്ത്രങ്ങൾ അലക്കുന്ന രീതിയിലല്ല ഇത്തരത്തിൽ അഴുക്കുപിടിച്ച ചവിട്ടിയും അടുക്കളയിലെ ടവലുകളും വൃത്തിയാക്കേണ്ടത്. ഇത് വൃത്തിയാക്കുന്നതിന് മറ്റൊരു രീതി ഉണ്ട് എന്നതാണ് നിങ്ങൾ മനസ്സിലാക്കേണ്ടത്. അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ടവലുകൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വൃത്തിയാക്കിയില്ല എങ്കിൽ ഇത് വഴു വഴുപ്പ് പോലെ അനുഭവപ്പെടാം.

ഇത്തരം തുണികൾ വൃത്തിയാക്കുന്നതിന് ചൂടുവെള്ളത്തിൽ തന്നെ തിളപ്പിച്ച് അലക്കേണ്ടത് ഉണ്ട്. ഒരു പാത്രത്തിൽ നിങ്ങളുടെ ടവലുകളും ചവിട്ടിയും മുങ്ങിയിരിക്കാൻ പാകത്തിന് തന്നെ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് 2 ടീസ്പൂൺ ബേക്കിംഗ് സോഡ ഒപ്പം തന്നെ സോപ്പുപൊടിയും അല്പം ഉപ്പുപൊടിയും ചേർത്ത് നല്ലപോലെ തിളപ്പിക്കാം.

കിച്ചന്റെ വിലകളും ചവിട്ടികളും വേറെ വേറെയായി ഇതിനകത്ത് മുക്കിവെച്ച് നിങ്ങൾക്ക് ഒരു മണിക്കൂറിനു ശേഷം കഴുകാവുന്നതാണ്. ഒരുപാട് ഉരച്ചും അലക്കിലും കഷ്ടപ്പെടാതെ വളരെ പെട്ടെന്ന് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വൃത്തിയാകും. ഇനി നിങ്ങളുടെ വീട്ടിലും ഇത്തരത്തിലുള്ള കട്ടിപ്പിടിച്ച വസ്ത്രങ്ങൾ ഒരുപാട് നാളുകളിലേക്ക് നീട്ടി വയ്ക്കരുത്. പെട്ടെന്ന് അഴുക്ക് പോകാൻ ഈ രീതികൾ പരീക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.