വാട്ടർ ടാങ്ക് വൃത്തിയാക്കുന്നത് വളരെ പ്രയാസം നിറഞ്ഞ ഒരു പണിയാണ്. ഇതിനുള്ളിൽ ഇറങ്ങി ചകിരിയോ സ്ക്രബ്ബറോ ഒക്കെ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി കലങ്ങിയ വെള്ളം മുഴുവൻ പുറത്തേക്ക് കളയുന്നത് ശ്രമകരമായ ഒരു പണിയാണ്. എത്ര ബുദ്ധിമുട്ട് ഉള്ളതുകൊണ്ടുതന്നെ പലരും വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കാറില്ല . കൊല്ലത്തിൽ ഒരിക്കലെങ്കിലും ഇത് വൃത്തിയാക്കേണ്ടതുണ്ട്. അതിനുള്ളിലെ ചെളിയും മൺതരികളും എല്ലാം നാം ഉപയോഗിക്കുന്ന ടാപ്പിലൂടെ നമ്മുടെ കുടിവെള്ളത്തിലും മറ്റും എത്തിച്ചേരും.
വാട്ടർ ടാങ്ക് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ് . വളരെ എളുപ്പത്തിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്ന ഒരു രീതി പരിചയപ്പെടാം. വളരെ ചുരുങ്ങിയ ചെലവിൽ ഇതിനുള്ള ഒരു ആയുധം ഉണ്ടാക്കിയെടുക്കാം. ഒരു ഗാർഡൻ ഹോഴ്സ്, ഒരു ഇഞ്ച് വട്ടത്തിലുള്ള പിവിസി പൈപ്പ് ഒരു മീറ്റർ ഒരു മിനറൽ വാട്ടർ കുപ്പി ഇത്രയും സാധനങ്ങളാണ് നമുക്ക് ആവശ്യമുള്ളത്. മിനറൽ വാട്ടറിന്റെ കുപ്പിയുടെ വായഭാഗത്തുനിന്നും.
മൂന്നിഞ്ച് നീളത്തിൽ മുറിച്ചെടുക്കുക. ഇതിന്റെ അടപ്പ് നീക്കി അടപ്പിടുന്ന ഭാഗം പിവിസി പൈപ്പും ആയി കണക്ട് ചെയ്യുക . പിവിസി പൈപ്പ് ഒന്ന് ചൂടാക്കിയാൽ വളരെ എളുപ്പത്തിൽ കുപ്പിയുടെ വായ് ഇതിനകത്ത് കയറ്റാം . വേണമെങ്കിൽ ടൈപ്പ് ചുറ്റി കൂടുതൽ ഉറപ്പിക്കാം. പിവിസി പൈപ്പിന്റെ മറ്റേ അറ്റം ഗാർഡൻ ഹോസുമായി ബന്ധിപ്പിക്കുക. ഇതും നല്ല ടൈറ്റായി ഇരിക്കണം.
കുപ്പിയുടെ വായ്ഭാഗത്ത് കൂടി വെള്ളം ഒഴിച്ചാൽ ഹോഴ്സിന്റെ അറ്റത്തുകൂടി വെള്ളം വരുന്ന അത്രയും വെള്ളം നിറക്കുക . കുപ്പിയുള്ള ഭാഗം നേരെ വാട്ടർ ടാങ്കിലേക്ക് മുക്കുക. അഴുക്കുകളും മൺതരികളും എല്ലാം വലിച്ചെടുത്ത് പോകുന്നത് കാണാം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ വോട്ടർ ടാങ്ക് വൃത്തിയാക്കി എടുക്കാം. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.