അടുക്കളയിലെ ചവിട്ടിയും ക്ലീനിങ് തുണികളും ഇനി വൃത്തിയാക്കാൻ എന്തെളുപ്പം

സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്ന തുണികൾ പോലെയല്ല ഏറ്റവും അധികം വൃത്തികേടാകുന്ന ചില തുണികളാണ് അടുക്കളയിൽ ഉപയോഗിക്കുന്ന കിച്ചൻ ടവലുകളും ചവിട്ടികളും മറ്റും. നിങ്ങളുടെ വീടുകളിലും ഇതേ രീതിയിൽ തന്നെയായിരിക്കും അടുക്കളയിൽ ഉപയോഗിക്കുന്ന ചവിട്ടിയും കിച്ചൻ ഏറ്റവും കൂടുതലായി വൃത്തികേട് ആകുന്നത് കാണാറുള്ളത്.

   

ഇത്തരത്തിൽ വൃത്തികേടാകുന്ന ഈ ചവിട്ടിയും തുടക്കുന്ന തുണികളും വൃത്തിയാക്കാൻ കുറച്ചുകൂടി എളുപ്പമുള്ള ഒരു മാർഗ്ഗമാണ് എന്ന് പറയുന്നത്. ഇവ പലപ്പോഴും ഒരുപാട് അടിച്ച് അലക്കിയും ഉരച്ചും ഒരുപാട് കഷ്ടപ്പെട്ട് ആയിരിക്കാം വൃത്തിയാക്കാറുള്ളത്. എന്നാൽ ഇനി നിങ്ങളുടെ വീടുകളിൽ ഇതേ രീതിയിൽ ചവിട്ടിയും മറ്റും വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.

യഥാർത്ഥത്തിൽ വളരെ നിസ്സാരമായി നിങ്ങൾക്ക് ഈ ചവിട്ടിയും അഴുക്ക് തുണികളും വൃത്തിയാക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു വലിയ സ്റ്റീൽ പാത്രത്തിൽ നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകൾ മുങ്ങിയിരിക്കാൻ പാകത്തിന് തന്നെ വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോപ്പുപൊടിയും ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ തിളപ്പിക്കാം.

ഇങ്ങനെ തിളച്ച വെള്ളത്തിലേക്ക് ഈ തുണികൾ അല്പം നേരം ഇട്ട് തിളപ്പിച്ച് ചൂടാറിയശേഷം മാത്രം അതിലെ അഴുക്ക് മാറ്റി നല്ല വെള്ളത്തിൽ കഴുകിയെടുക്കാം. ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ വൃത്തിയായി കിട്ടും. ബക്കറ്റിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് സോപ്പുപൊടി ഉപ്പുപൊടി വിനാഗിരി എന്നിവ ഒഴിച്ച് ശേഷം കലക്കി ചവിട്ടികൾ കഴുകാം. തുടർന്ന് വീഡിയോ കാണാം.