എ സി ഇല്ലാതെയും ഇനി തണുപ്പിൽ സുഖമായി ഉറങ്ങാം

എസി വാങ്ങാൻ പൈസയില്ലാത്തവർ ഇനി വിഷമിക്കേണ്ട. ഒട്ടും പൈസ ചെലവാക്കാതെ തന്നെ ഒരു എസി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ സാധാരണയായി നമ്മൾ കളയാറാണ് പതിവ് . അരി കിറ്റ് വാങ്ങുമ്പോൾ കിട്ടുന്ന പോലെയുള്ള സഞ്ചികൾ ഇനി കളയേണ്ട . ഇതുകൊണ്ട് ഉഗ്രൻ ഒരു എ സി നമുക്ക് ഉണ്ടാക്കാം. ഈ സഞ്ചിയുടെ രണ്ട് സൈഡിൽ നിന്നും നീളനെ മുറിച്ചെടുക്കുക.

   

രണ്ടു ഭാഗത്തും പിടിത്തം ഉള്ള ഒരു നീണ്ട ചതുരക്കഷണം ആയി കിട്ടും. ഇതിൽ ഒരു കട്ടിയുള്ള ടവൽ വിരിച്ചിടുക. ഇതിലേക്ക് കംഫർട്ട് ചേർത്ത് വെള്ളം ഒഴിച്ചു കൊടുക്കുക . ടർക്കി ടവൽ നന്നായി നനയുന്നതുവരെ വെള്ളം ഒഴിക്കണം . നല്ല മണം ഇഷ്ടമുള്ളവർ മാത്രം കംഫർട്ട് ചേർത്താൽ മതിയാവും . അല്ലാത്തവർ ചേർക്കേണ്ടതില്ല. ഇനി ഇത് നമ്മൾ കിടന്നുറങ്ങുന്ന ബെഡ്റൂമിൽ കൊണ്ടുപോയി താഴെയായി വെക്കുക . ഫാനിന്റെ കാറ്റ് ലഭിക്കുമ്പോൾ ഇതിൽ നിന്നും നല്ല തണുപ്പ് നമുക്ക് അനുഭവപ്പെടും.

അപ്പോൾ എ സി ഇട്ട് കിടന്നുറങ്ങുന്ന അനുഭവമാണ് നമുക്ക് ഉണ്ടാവുക. കുടിവെള്ളത്തിന്റെയും സോഫ്റ്റ് ഡ്രിങ്സിന്റെയും കുപ്പികൾ ആവശ്യം കഴിഞ്ഞാൽ നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഇനി ഇതും ഉപയോഗപ്രദമാക്കാം പൂന്തോട്ടത്തിൽ ചെടിച്ചട്ടികൾക്ക് മുകളിലായി അഴ പോലെ ഒരു കയർ കെട്ടി അതിൽ ഈ കുപ്പികൾ കെട്ടിയിടണം . ഇതിന്റെ അടിഭാഗത്തായി ഒരു ദ്വാരം ഇട്ടു കൊടുക്കുക.

ഈ കുപ്പികളിൽ വെള്ളം നിറച്ചാൽ തുള്ളി തുള്ളിയായി ചെടികളിലേക്ക് വെള്ളം വീഴും .നമുക്ക് ചെടി നനയ്ക്കാൻ വെറുതെ സമയം കളയേണ്ടതില്ല . തേങ്ങാമുറി തലേദിവസം ഫ്രീസറിൽ വച്ചാൽ പിറ്റേദിവസം രാവിലെ എളുപ്പത്തിൽ ചിരട്ടയിൽ നിന്നും തേങ്ങ അടർന്നുപോരും . ഇത് കഷണങ്ങളാക്കി നുറുക്കി മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ഇനി തേങ്ങ ചിരകി സമയം കളയേണ്ടതില്ല . കൂടുതൽ അറിയാൻ വീഡിയോ കാണാം.