മഴക്കാലം തുടങ്ങിയാൽ എല്ലാവരുടെയും വളരെ വലിയ ഒരു പ്രശ്നമാണ് തുണി ഉണക്കിയെടുക്കുക എന്നത്. എല്ലാദിവസവും മഴ തുടരെ പെയ്തു കൊണ്ടിരിക്കുന്ന സമയങ്ങളിൽ സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ളവരും സ്ഥിരമായി ജോലിക്ക് പോകുന്നവരും തുണി ഉണക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നതായി കാണാം. മഴ ഒഴിഞ്ഞ സമയങ്ങളിൽ അഴയിൽ തുണയിട്ട് ഉണക്കിയെടുക്കാൻ സ്ഥലമില്ലാത്ത ഒരുപാട് പേരുണ്ട്. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് അഴ കെട്ടുന്നതിന് വളരെ ബുദ്ധിമുട്ടാണ്.
അതുകൊണ്ടുതന്നെ പലരും റൂമിനകത്ത് തന്നെ അഴകൾ കെട്ടി ഫാൻ ഇട്ട് തുണി ഉണക്കിയെടുക്കുകയാണ് പതിവ്.എന്നാൽ ഇത് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു .ജലദോഷം, അലർജി,തുമ്മൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകാറുണ്ട്. അഴ കെട്ടാൻ ബുദ്ധിമുട്ടുള്ളവർക്കും സ്ഥലം ഇല്ലാത്തവർക്കും ഇനി ഇങ്ങനെ ഒരു രീതി കൂടി പരീക്ഷിച്ചു നോക്കാം.
സൂപ്പർമാർക്കറ്റുകളിലും ആമസോണിലും എല്ലാം കിട്ടുന്ന സ്റ്റാൻഡ് നമുക്ക് തുണി ഉണക്കിയെടുക്കാനായി ഉപയോഗിക്കാം.തുണികൾ വൃത്തിയായി വിരിച്ചിടാനും നന്നായി ഉണക്കിയെടുക്കാനും ഈ സ്റ്റാൻഡ് വളരെ സഹായകരമാണ്. കൂടാതെ ഇത് ഒതുക്കി മടക്കി വയ്ക്കാവുന്നതാണ്.ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്. ഇത് വയ്ക്കുന്നതിനായി വളരെ കുറഞ്ഞ സ്ഥലം മാത്രമേ നമുക്ക് ആവശ്യമുള്ളൂ.
അഴപോലെ നീളമുള്ള കമ്പികളാണ് ഇതിന്റെ ഭാഗങ്ങൾ. ഒരു കുടുംബത്തിലെ എല്ലാവരും ഉപയോഗിക്കുന്ന തുണികൾ ഇതിൽ ഇട്ട് ഉണക്കിയെടുക്കാൻ സാധിക്കും. വലിയ ബെഡ്ഷീറ്റുകളും ഇതിൽ ഉണക്കി എടുക്കാവുന്നതാണ്. മഴക്കാലത്ത് ഇങ്ങനെ ഒരു സ്റ്റാൻഡ് വീട്ടിൽ വാങ്ങി വയ്ക്കുന്നത് വളരെ നല്ലതാണ് . സ്റ്റാൻഡ് എങ്ങനെ ഉപയോഗിക്കും എന്ന് അറിയുന്നതിനും ആമസോണിൽ നിന്നും ഇത് പർച്ചേസ് ചെയ്യുന്നതിന്റെ ലിങ്ക് ലഭിക്കുന്നതിനായി വീഡിയോ കാണാം .