ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും കാലമാണ് നവരാത്രി കാലം. നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജി ഒഴിവാക്കുന്നതിന് നമുക്ക് ഈ സമയം ഉപയോഗിക്കാം. നവരാത്രി സമയത്ത് നമ്മുടെ വീടുകളിൽ ദേവി വരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ദേവിയെ ആരാധിക്കുന്നത് ഒഴിവാക്കരുത്. നവരാത്രി ദിവസങ്ങളിൽ വീടുകളിൽ കറുത്ത ഉറുമ്പിനെ കാണുന്നത് ഏറ്റവും വിശേഷമാണ്. ധനപരമായ നേട്ടങ്ങൾ ദേവിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും എന്നതിന്റെ സൂചനയാണ് ഇത്.
ചുവപ്പ്, മഞ്ഞ, വെള്ള എന്നീ പുഷ്പങ്ങൾ ദേവിക്ക് അർപ്പിക്കുന്നത് ഉത്തമമാണ്.ഇത് കുറച്ചുനാൾ വാടാതെ നിൽക്കുന്നുവെങ്കിൽ ദേവി കടാക്ഷം നിങ്ങൾക്ക് ലഭിച്ചു എന്നാണ് അർത്ഥം. ദേവിയെ ആരാധിക്കുന്നതിനായി ദീപം തെളിക്കുമ്പോൾ ദീപനാളം വളരെ ഉയരത്തിൽ കത്തിജ്വലിക്കുന്നുവെങ്കിൽ ദേവി കടാക്ഷം നിങ്ങൾക്ക് ലഭിച്ചു എന്ന് ഉറപ്പിക്കാം. ഈശ്വരാനുഗ്രഹം നിങ്ങളുടെ വീട്ടിൽ വന്നു കയറി എന്ന് തന്നെ മനസ്സിലാക്കാം. വീടുകളിൽ ഈ സമയത്ത് നല്ല സുഗന്ധം പരക്കുന്നുവെങ്കിൽ.
അത് ഈശ്വര സാന്നിധ്യമായി കണക്കാക്കാം വീടിന്റെ ചില ഭാഗങ്ങളിൽ നിൽക്കുമ്പോൾ പ്രത്യേകമായ തണുപ്പ് അനുഭവപ്പെടുകയോ കുളിർമ അനുഭവപ്പെടുകയോ ഉണ്ടെങ്കിൽ ദേവിയുടെ അനുഗ്രഹം വർദ്ധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. ദേവിയുടെ ചിത്രത്തിൽ നോക്കുമ്പോൾ ദേവി കണ്ണടയ്ക്കുന്നത് ആയോ നിങ്ങളെ നോക്കി ചിരിക്കുന്നത് ആയോ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് ദേവിയുടെ സാന്നിധ്യം ഉള്ളതായി ഉറപ്പിക്കാവുന്നതാണ്. ദേവിയോട് പ്രാർത്ഥിക്കുന്ന സമയങ്ങളിൽ.
നിങ്ങളുടെ ശരീരത്തിൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളെ ദേവി അനുഗ്രഹിച്ചിരിക്കുന്നു തേനീച്ച ഈ ദിവസങ്ങളിൽ നിങ്ങളുടെ വീടുകളിൽ കാണപ്പെടുന്നുണ്ടെങ്കിൽ ദേവി നിങ്ങളുടെ പ്രാർത്ഥന കേട്ടുവെന്നും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്നുമാണ് അർത്ഥം.അതുകൊണ്ടുതന്നെഈ നവരാത്രി കാലത്ത് ദേവിയുടെ ക്ഷേത്രങ്ങളിൽ പോയി ദേവിയെ ആരാധിക്കുന്നതും പൂജകൾ നടത്തുന്നതും വളരെ ഉത്തമമാണ്.