കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ചപ്പാത്തി. ഗോതമ്പ് പൊടിയുടെ ക്വാളിറ്റി അനുസരിച്ച് ചപ്പാത്തിയുടെ മയത്തിൽ മാറ്റം ഉണ്ടാകും. നല്ല ഗുണമേന്മയുള്ള ഗോതമ്പ് പൊടി ഉപയോഗിച്ച് നല്ല മയമുള്ള ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. എന്നാൽ എത്ര നല്ല രീതിയിൽ ചപ്പാത്തി മാവ് തയ്യാറാക്കിയാലും പലപ്പോഴും ചപ്പാത്തി ചുട്ടെടുക്കുന്ന സമയത്ത് ഹാർഡ് ആയി പോകാറുണ്ട്. ഇനി അങ്ങനെ സംഭവിക്കാതിരിക്കാൻ.
ഇത്തരത്തിൽ ഒന്ന് തയ്യാറാക്കി നോക്കൂ ഗോതമ്പുപൊടിയിൽ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും എണ്ണയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ ആക്കി ചപ്പാത്തി പരത്തുന്ന കോലിന്റെ അറ്റം കൊണ്ട് നന്നായി ഇടിക്കുക. അഞ്ചോ പത്തോ മിനിറ്റ് ഇങ്ങനെ ചപ്പാത്തി കോലുകൊണ്ട് ഇടിച്ച ശേഷം ഒന്നുകൂടി കുഴച്ച് 5 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഇത് ആവശ്യത്തിനുള്ള ചെറിയ ഉരുളകളാക്കി പരത്താം.
എല്ലാ ഭാഗത്തും ഒരേ കനത്തിൽ പരത്തി എടുക്കണം. ചപ്പാത്തി പരത്തുമ്പോൾ അധികം ബലം പ്രയോഗിക്കരുത്. ഇത്തരത്തിൽ പരത്തിയെടുത്ത ചപ്പാത്തി ചട്ടിയിൽ ഇട്ട് രണ്ടുഭാഗവും ചുട്ടെടുക്കുക. വേണമെങ്കിൽ ബട്ടറോ എണ്ണയോ തൂക്കാവുന്നതാണ്. ഇങ്ങനെ ചുട്ടെടുക്കുന്നതിലൂടെ ചപ്പാത്തി വളരെ മൃദുവായതായി മാറുന്നു ചപ്പാത്തി മാവ് കുഴച്ചശേഷം ചപ്പാത്തി കോലുകൊണ്ട്.
കുറച്ചുസമയം എടുക്കുന്നതിലൂടെ ചപ്പാത്തി മാവ് വളരെ മൃദുവായി മാറുന്നു. മൃദുവായ ചപ്പാത്തി ഉണ്ടാക്കാൻ എത്ര പരിശ്രമിച്ചിട്ടും കഴിയാത്തവർക്ക് ഈ സൂത്രം പ്രയോഗിച്ചു നോക്കാം. വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും വളരെ മൃദുവായ ചപ്പാത്തി കഴിക്കാൻ സാധിക്കും. ഇത്തരത്തിൽ വളരെ മൃദുവായ ചപ്പാത്തി മാവ് എങ്ങനെ തയ്യാറാക്കാം എന്ന് മനസ്സിലാക്കുന്നതിനായി വീഡിയോ കണ്ടു നോക്കൂ