ഒരു വീടിന്റെ ഐശ്വര്യം ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും സ്ത്രീകളുടെ കൈകളിലുള്ള കാര്യമാണ്. കാരണം വീട് വൃത്തിയാക്കുന്നതും വീട്ടിലെ കാര്യങ്ങൾ അടുക്കിപ്പറക്കി വയ്ക്കുന്നതും അടുക്കള ഉപയോഗിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ഇവർ ഇവരുടെ നിത്യജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ തന്നെ വീട്ടിലെ പോസിറ്റീവ് എനർജി വലിയ അളവിൽ വർദ്ധിപ്പിക്കാനും, നെഗറ്റീവ് എനർജി നശിപ്പിക്കാനും ഇവർക്ക് സാധിക്കും. പ്രധാനമായും ഒരു വീട്ടിലെ അടിച്ചു തുടച്ചു വൃത്തിയാക്കുന്ന പ്രവർത്തി സന്ധ്യാസമയത്ത് ചെയ്യാതിരിക്കുന്നതാണ്.
സന്ധ്യാസമയത്ത് അടിച്ചു വാരുന്നതും തുടയ്ക്കുന്നതും വലിയ അളവിൽ ദോഷം നിങ്ങളുടെ വീട്ടിലേക്ക് വരുത്തിവയ്ക്കും. പ്രധാനമായും വിളക്ക് വച്ച ശേഷമാണ് ഇത്തരത്തിൽ അടിച്ചുവാരുന്നത് എന്നുണ്ടെങ്കിൽ വീട്ടിൽ നിന്നും ലക്ഷ്മിദേവി ഇറങ്ങിപ്പോകുന്നു എന്നാണ് കരുതപ്പെടുന്നത്. വീടിന്റെ പുറംഭാഗം മാത്രമല്ല വീടിനകത്തും ചൂല് സന്ധ്യാസമയത്തിനുശേഷം ഉപയോഗിക്കുന്നത് അത്ര ഉത്തമമല്ല.
സന്ധ്യാസമയത്തിന് മുൻപായി വീട്ടിൽ അടിച്ചുവാരൽ തുടയ്ക്കൽ എന്നീ പ്രവർത്തികളെല്ലാം കഴിഞ്ഞിരിക്കണം. ശുദ്ധീകരണ പ്രവർത്തികൾ മാത്രമല്ല പാകം ചെയ്യുന്ന പ്രവർത്തികളും സന്ധ്യാസമയത്തിനുശേഷം ചെയ്യുന്നത് അത്രഉചിതമായ പ്രവർത്തിയല്ല. സന്ധ്യയ്ക്ക് മുൻപേ വീടിനകം അടിച്ചുവാരി പൊടിപടലങ്ങളെല്ലാം മാറ്റിയശേഷം, തുടയ്ക്കുന്ന വെള്ളത്തിൽ അല്പം കല്ലുപ്പ് ഏതെങ്കിലും.
സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്ത് തുടക്കുകയാണ് എന്നുണ്ടെങ്കിൽ ലക്ഷ്മിദേവി സാന്നിധ്യം വീട്ടിൽ വർദ്ധിപ്പിക്കാനും, വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാനും ഇതുമൂലം സാധിക്കും. നിങ്ങളുടെ വീട്ടിൽ ഈശ്വര സാന്നിധ്യവും ഇത് വർദ്ധിപ്പിക്കും. ഈശ്വരന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഒരുതരത്തിലുള്ള നെഗറ്റീവ് എനർജിയും നിങ്ങളെ ദോഷകരമായി ബാധിക്കില്ല. ദിവസവും രണ്ട് നേരം നിലവിളക്ക് വെച്ച് ഈശ്വര ചിന്തയിൽ ആയിരിക്കാനും ശ്രദ്ധിക്കുക.