ഈ നവരാത്രി കാലം നിങ്ങളുടെ ജീവിതത്തിലെ ഉയർച്ചയുടെ നാളുകൾ ആവണോ

നവരാത്രികാലത്ത് നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾ നിങ്ങളുടെ ജീവിതത്തിലെ ഉയർച്ചകൾക്ക് കാരണമാകും.സമ്പൽ സമൃദ്ധിയും ഈശ്വരാനുഗ്രഹവും നിങ്ങളെ തേടിവരുന്ന സമയമാണ് ഈ നവരാത്രി സമയം. സത് പ്രവർത്തികളോടൊപ്പം തന്നെ ചില ചെടികൾ നിങ്ങളുടെ വീടുകളിൽ വച്ചുപിടിപ്പിക്കുന്നത് കൂടുതൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉറപ്പാക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് കരിമഞ്ഞൾ.ഭഗവതിയുടെ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സസ്യമായിട്ടാണ് കരിമഞ്ഞളിനെ കണക്കാക്കുന്നത്.

   

വീടിന്റെ കിഴക്കുഭാഗത്തോ തെക്ക് കിഴക്ക് മൂലയിലോ കരിമഞ്ഞൾ നട്ടുപിടിപ്പിക്കുക.രാവിലെ ഉണർന്ന ശേഷം കരിമഞ്ഞൾ കാണുന്നത് വളരെ ഐശ്വര്യപ്രദമാണ്.വീടിന്റെ കന്നിമൂലയിൽ കള്ളിപ്പാല എന്ന സസ്യം നട്ടുവളർത്തുന്നത് വളരെ നല്ലതാണ്. ശത്രു ദോഷം, പ്രാക്ക്, ദൃഷ്ടി ദോഷം, കണ്ണേറ്, എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ ചെടി നട്ടുവളർത്തുന്നത് വളരെ ഗുണം ചെയ്യും. മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും അംശം എന്നറിയപ്പെടുന്ന കർപ്പൂരതുളസി ആണ് അടുത്തത്.

നമ്മുടെ വീടിന്റെ വടക്കുഭാഗത്ത് കർപ്പൂര തുളസി ധാരാളമായി നട്ടുവളർത്തുന്നത് നമുക്ക് ഐശ്വര്യം കൊണ്ടുവരും. കർപ്പൂരതുളസി ധാരാളമായി വളർത്തുന്ന കുടുംബത്ത് ധനത്തിന് മുട്ടുണ്ടാവില്ല. വീടിന്റെ വടക്കുകിഴക്ക മൂലയിൽ താമര ചെടി വളർത്തുന്നത് വളരെ ഐശ്വര്യമാണ്. താമരക്കുളമോ അല്ലെങ്കിൽ ഒരു ചെറിയ പാത്രത്തിൽ വെള്ളം ഒഴിച്ചോ താമരച്ചെടിവളർത്താവുന്നതാണ്. വീടിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ജാതിമരം വളർത്തുന്നത് വളരെ ഉത്തമമാണ്.

അധികം പറമ്പ് ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ ജാതിമരം നട്ടുവളർത്താൻ സാധിക്കുകയുള്ളൂ. മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള മൈലാഞ്ചി ചെടി വീട്ടിൽ നട്ടുവളർത്തേണ്ടതുണ്ട്. മൈലാഞ്ചി ചെടി വീട്ടിൽ വളർത്തുന്നത് ദോഷമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാൽ അത് തീർത്തും തെറ്റായ ധാരണയാണ്. മൈലാഞ്ചി ചെടി വീടിന്റെ വടക്ക് അതിരിലോ പടിഞ്ഞാറ് അതിരിലോ നട്ടുവളർത്തുന്നതാണ് ഉത്തമം.