ഈ സൂത്ര വിദ്യകളിലൂടെ നിങ്ങളുടെ വീട്ടു പണികൾ എളുപ്പമാക്കാം

കുക്കർ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല. പക്ഷേ കുക്കർ ഉപയോഗിക്കുമ്പോൾ നാം നേരിടുന്ന ചില പ്രശ്നങ്ങളുണ്ട് വാഷർ,അതിന്റെ വിസിൽ, അടപ്പ് തുടങ്ങിയവയൊക്കെ ചില സമയങ്ങളിൽ നമുക്ക് പണി തരാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ പറ്റുന്ന ചില നുറുങ്ങ വിദ്യകൾ പരിചയപ്പെടാം കുക്കറിൽ സാധനങ്ങൾ ഇട്ട് വിസിൽ അടിക്കുമ്പോൾ അതിനുള്ളിലെ വെള്ളം പുറത്തേക്ക് ചീറ്റി വരുന്നത് പലരുടെയും വീട്ടിലെ ഒരു പ്രശ്നമാണ്. എന്നാൽ ഇത് ഇല്ലാതാക്കാൻ ആയി കുക്കറിന്റെ അടപ്പിനുള്ളിൽ.

   

അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം പാചകം ചെയ്താൽ കുക്കറിന്റെ ഉള്ളിൽ നിന്നും വെള്ളം ചീറ്റുന്നത് ഒഴിവാക്കാം. കുക്കറിന്റെ വിസിലിനുള്ളിലും അടപ്പിന്റെ ചെറിയ കുഴലിനുള്ളിലും പാചകം ചെയ്ത സാധനങ്ങളുടെ ചെറിയ തരികൾ ഇരുന്ന് വിസിൽ അടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കനം കുറഞ്ഞ സൂചിയോ ഈർക്കിലോ ഉപയോഗിച്ച് അതിന്റെ ദ്വാരങ്ങളിൽ കുത്തി ഇത്തരം ചെറിയ ഭക്ഷണ അംശങ്ങൾ പുറത്തുകളയേണ്ടതാണ്.

ശേഷം നന്നായി കഴുകി വൃത്തിയാക്കി അടപ്പ് ഉപയോഗിക്കാം. കുക്കറിന്റെ അടപ്പിലുള്ള വാഷർ അഴഞ്ഞ് പാചകം ചെയ്യുന്ന സമയങ്ങളിൽ വിസിൽ അടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത് പരിഹരിക്കാനും മാർഗമുണ്ട്. വാഷർ അഴിച്ചുമാറ്റി അല്പനേരം ഐസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. അല്ലെങ്കിൽ കുറച്ചുനേരം ഫ്രീസറിൽ വയ്ക്കുക അതിനുശേഷം ഉപയോഗിച്ചാൽ വാഷർ നല്ല ടൈറ്റ് ആയി ഇരിക്കും ഗ്ലാസുകൾ കഴുകുമ്പോൾ.

ഒരു ഗ്ലാസിനുള്ളിൽ മറ്റൊരു ഗ്ലാസ് സ്റ്റക്ക് ആയി ഇരിക്കുന്നത് കണ്ടിട്ടില്ലേ. ഇത് ഊരിയെടുക്കാനായി ആ ഗ്ലാസുകൾ നിലത്തുവച്ച് ഉരുട്ടുക രണ്ടുമൂന്ന് തവണ ഇങ്ങനെ ഉരുട്ടുമ്പോൾ ഗ്ലാസുകൾ വേർപിരിയുന്നത് കാണാം. പേൻ ചീർപ്പിനുള്ളിലെ എണ്ണമയത്തോടുകൂടിയ അഴുക്ക് നീക്കം ചെയ്യുന്നതിനായി ഇതിന്റെ മുകളിലേക്ക് കുറച്ച് ടാൽക്കം പൗഡർ ഇട്ട് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. വളരെ പെട്ടെന്ന് തന്നെ ചീർപ്പ് വൃത്തിയായി വരും.