പൂക്കളം എന്നത് മനസ്സിന് ഒരുപാട് സന്തോഷം നൽകുന്ന കാഴ്ചയാണ്. മിക്കവാറും ആളുകളുടെ എല്ലാ വീടുകളിലും തിരുവോണത്തിന് വലിയ പൂക്കളം ഇടുന്നത് കാണാറുണ്ട്. എന്നാൽ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം വലിയ പൂക്കളം ഇടുക എന്നതിന് പ്രത്യേകിച്ച് അർത്ഥമില്ല. എന്നാൽ നിങ്ങൾ പൂക്കളം ഇടുമ്പോൾ ചെയ്യുന്ന ചില കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
പ്രധാനമായും പൂക്കളം ഇടുന്നതിനു മുൻപായിടാൻ ഉദ്ദേശിക്കുന്ന സ്ഥാനം പ്രത്യേകം തിരഞ്ഞെടുക്കണം. ഒരു വീടിന്റെ പ്രധാന വാതിലിന് നേരെ എതിർവശമാണ് പൂക്കളം ഇടാൻ ഏറ്റവും അനുയോജ്യം. ഇങ്ങനെ ഇടാൻ സാധിക്കാത്തവരാണ് എങ്കിൽ വടക്ക് ദിശയിലേക്ക് ദർശനമുള്ള വീട് ഉള്ളവരാണ് എങ്കിൽ വടക്ക് കിഴക്ക് മൂലയിൽ ആയി ഒരു പൂക്കളം ഇട്ടേക്കാം.
പൂക്കളത്തിൽ നിങ്ങളുടെ വീടിന് ചുറ്റുമുള്ള പൂക്കൾ തന്നെ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. ഒരുപാട് വലുതല്ലെങ്കിലും ചെറുതാണെങ്കിലും നാച്ചുറലായി, മനശുദ്ധിയോട് കൂടി പൂക്കളം ഇടാൻ ശ്രദ്ധിക്കണം. ഒരു പൂക്കളം ഇടുന്നതിനു മുൻപായി മണ്ണിൽ ചാണകവെള്ളം തെളിക്കുക എന്നതും ശ്രദ്ധിക്കണം. പൂക്കളത്തിൽ ഏറ്റവും ആദ്യമായി ഇടേണ്ടത് തുളസി ഇലയാണ്.
ഗണപതി ദേവന് ഒരു പുഷ്പം സമർപ്പിച്ചു കൂടി അന്നേദിവസം പ്രാർത്ഥിക്കണം. പൂക്കളമിടുമ്പോൾ വാടിയ പൂക്കളോ മുൻപ് പൊട്ടിച്ചു വെച്ചതായിട്ടുള്ള പൂക്കൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള പൂക്കൾ ഉപയോഗിക്കുന്നത് വലിയ ദോഷം ചെയ്യും. തിരുവോണനാളിൽ നിങ്ങളുടെ വീട്ടിലേക്ക് ദൈവസാന്നിധ്യം ഉണ്ടാകാൻ ഈ പൂക്കളം തന്നെ ഒരു കാരണമാകും. അത്ര മനശുദ്ധിയോടെ വേണം പൂക്കളം ഇടാൻ.