കുട്ടികളും മറ്റുമുള്ള വീടുകളാണ് എങ്കിൽ പലപ്പോഴും തലയിണകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അവരുടെ ആരോഗ്യപരമായ കാര്യങ്ങൾക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല മുതിർന്ന ആളുകളും എപ്പോഴും വൃത്തിയായി വസ്സുകൾ മാത്രം ഉറങ്ങുന്ന സമയത്ത് പ്രത്യേകിച്ചും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം രാത്രിയിൽ നിങ്ങൾ ഉറങ്ങുന്ന സമയത്ത് എടുക്കുന്ന ശ്വാസത്തിൽ ഈ തലയിണയിൽ നിന്നും പൊടിയോ മറ്റു ശ്വാസനാളത്തിലേക്ക് കടക്കാനും ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.
പലപ്പോഴും നാം തലയിണയ്ക്ക് ഉപയോഗിക്കുന്ന കവറുകൾ കഴുകാറുണ്ട് എങ്കിലും തലയിണയിൽ ഇങ്ങനെ അഴുക്കുപിടിക്കുമ്പോൾ എന്തു ചെയ്യണം എന്ന് ആലോചിച്ച് വിഷമിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. വെറുതെ ഒന്ന് ചൂടാക്കി എടുക്കുക മാത്രമാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ഈ തലയിണ മുഴുവനായും സാധാരണ തുണികൾ കഴുകുന്ന അതേ രീതിയിൽ തന്നെ കഴുകിയെടുക്കാൻ സാധിക്കണം.
അതുകൊണ്ട് ഇനി നിങ്ങളുടെ വീടുകളിൽ തലയിണ കവറുകൾ തലയിണയും ഒരുപോലെ കഴുകി വൃത്തിയാക്കി എടുക്കാം. ഇതിനായി തലയണ മുങ്ങിയിരിക്കാൻ പാകത്തിന് ഒരു ബക്കറ്റിൽ വെള്ളമൊഴിച്ച് അതിലേക്ക് തലയിണ കവറുകളും തലയിണയും ഒപ്പം ആവശ്യത്തിന് ഉപ്പും സോപ്പുപൊടിയും ബേക്കിംഗ് സോഡയും ഇട്ടുകൊടുക്കാം.
ഇവ മൂന്നും ചേർത്ത് മിശ്രിതത്തിൽ തലയണ കുറച്ചധികം നേരം തന്നെ മുക്കിവയ്ക്കുക. ശേഷം ഇത് സാധാരണ വാഷിംഗ് മെഷീനിൽ നൽകുന്ന രീതിയിലും അല്ലാതെ മറ്റു തുണികൾ അലക്കുന്ന രീതിയിൽ തന്നെ അലക്കി വൃത്തിയാക്കി എടുക്കാം. ഇനി നിങ്ങൾക്കും വീഡിയോ മുഴുവനായി ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി കണ്ടു നോക്കാം.