പൂന്തോട്ടത്തിലെ ചെടികൾ എന്നും പൂത്തുലഞ്ഞു നിൽക്കണോ. വേനൽക്കാലമായതിനാൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് പലരും ശീലമാക്കിയിട്ടുണ്ടാകും. എന്നാൽ ഇങ്ങനെ പിഴിഞ്ഞെടുത്ത ശേഷം ചെറുനാരങ്ങയുടെ തൊലി നാം എറിഞ്ഞു കളയാറാണ് പതിവ്. ഇനി ഇങ്ങനെ എറിഞ്ഞു കളയുന്നതിന് പകരം ഇത് നല്ല ഒരു വളമാക്കി മാറ്റാം. നാലോ അഞ്ചോ ചെറുനാരങ്ങയുടെ തൊലി ഒരു ലിറ്റർ വെള്ളത്തിൽ ചെറുകഷണങ്ങളാക്കി മുറിച്ച് രണ്ട് ദിവസം സൂക്ഷിക്കുക.
ഇങ്ങനെ സൂക്ഷിച്ച് വെള്ളം ആറോ ഏഴോ ലിറ്റർ വെള്ളത്തിൽ കലക്കി നേർപ്പിച്ച് എടുക്കുക. ഈ തൊലി വീണ്ടും ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് രണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ നേർപ്പിച്ച് എടുത്ത വെള്ളം പൂക്കൾ ഉണ്ടാകുന്ന ചെടികളുടെ കടക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമേ ഇങ്ങനെ ചെയ്യാൻ പാടുള്ളൂ.
ചെറുനാരങ്ങയിലുള്ള വിറ്റമിനുകൾ ചെടികൾ എളുപ്പത്തിൽ പൂക്കുന്നതിന് സഹായിക്കുന്നു. ഇത് അധികമായാൽ ചെടികൾ കരിഞ്ഞു പോകും. രണ്ടാഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ പൂന്തോട്ടം പൂക്കളാൽ നിറഞ്ഞു സുന്ദരമാകും. വീട്ടുമുറ്റം നിറയെ പൂക്കൾ ഉണ്ടായി പലതരത്തിലുള്ള പൂക്കൾ നിങ്ങളുടെ മനസ്സിനും കണ്ണിനും ഒരുപോലെ കുളിർമ കാഴ്ചയായി മാറാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ട്.
എങ്കിൽ ഉറപ്പായും ഇത് നിങ്ങൾ ചെയ്തു നോക്കുക. എങ്ങനെയെങ്കിൽ നിങ്ങൾക്കും ഒരുപാട് പൂക്കൾ നിറഞ്ഞ ഒരു വീട്ടുമുറ്റം എന്നും രാവിലെ കണികാണാൻ സ്വന്തമാക്കാം. ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്കും ചെടികളെ കൂടുതൽ സംരക്ഷിച്ചു വളർത്താം. തുടർന്നും കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.