കൈ കൊണ്ടു പോലും തൊടാതെ നിങ്ങൾക്ക് കിച്ചൻ സിങ്കുകൾ വൃത്തിയാക്കാം

അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത ശേഷം പാത്രങ്ങൾ കഴുകുന്ന സമയത്താണ് അടുക്കളയിലെ സിംഗ് വലിയ ബ്ലോക്ക് ഉണ്ടായി വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥകൾ കാണുന്നത്. നിങ്ങളുടെ അടുക്കളയിലും സിങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ടോ. ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളം വളരെ എളുപ്പത്തിൽ ഈസിയായി ഇനി തള്ളിക്കളയാൻ സാധിക്കും.

   

ഇതിനായി ഒരു മിനറൽ വാട്ടറിന്റെ കുപ്പിയാണ് ആവശ്യം. പരമാവധിയും മിനറൽ വാട്ടർ കുപ്പി തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം കാരണം ഇതിന് അധികം കട്ടി ഇല്ലാത്തതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഉപയോഗിക്കാൻ സാധിക്കും. ഒരു മിനറൽ വാട്ടർ കുപ്പിയിലേക്ക് അരക്കുപ്പിയോളം പച്ചവെള്ളം ഒഴിക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും അല്പം വിനാഗിരിയും ഒഴിച്ച്.

നല്ലപോലെ ഇളക്കി ഈ വെള്ളം കയറി പോകാത്ത രീതിയിൽ തന്നെ സിംഗിന്റെ ദ്വാരത്തിനകത്തേക്ക് പെട്ടെന്ന് കമഴ്ത്തി കൊടുക്കാം. ഇങ്ങനെ ചെയ്താൽ എയറും വെള്ളവും ഒപ്പം തന്നെ കെട്ടിക്കിടക്കുന്ന വെള്ളവും ഒഴുകിപ്പോകും. ഇത് സിങ്കിനകത്തെ ബ്ലോക്ക് മാറ്റാനും സഹായിക്കും. വെള്ളം മുഴുവൻ പോയിക്കഴിഞ്ഞ ശേഷം വേസ്റ്റ് നീക്കം ചെയ്ത് വീണ്ടും അല്പം ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചു കൊടുക്കാം.

ഡ്രെയിൻ ക്ലീനറുകൾ തന്നെ ഇന്ന് മാർക്കറ്റിൽ വാങ്ങാൻ ലഭ്യമാണ്. കൈകളിൽ ഗ്ലൗസ് ധരിച്ചുകൊണ്ട് ഇങ്ങനെ ചെയ്യുക. ഗ്ലൗസ് കൈകളിൾ ഇടുന്നതിനും ഊരുന്നതിനും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇത് ഇടുന്നതിനു മുൻപായി അല്പം പൗഡർ കയ്യിൽ തൂകി കൊടുക്കാം. ഇത്തരത്തിൽ കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വിശദമായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.