ഫോണിന്റെ ചാർജർ കേടായാൽ കളയാറാണോ പതിവ്. പലരും പുതിയ ഫോൺ വാങ്ങുമ്പോൾ പഴയ ഫോണിന്റെ ചാർജറുകൾ കളയാറാണ് പതിവ്. ഇനി ഈ ചാർജറുകൾ ഉപയോഗിച്ച് ആകർഷകമായ അലങ്കാര പണികൾ ചെയ്യാം. ഒരു കാർഡ്ബോർഡിന്റെ കഷ്ണം വെട്ടിയെടുത്ത് അതിനുമുകളിൽ കറുത്ത എ ഫോർ ഷീറ്റ് ഒട്ടിക്കുക.
കുറച്ച് പിസ്ത ഷെല്ലുകൾ മഞ്ഞ, ചുവപ്പ്,പച്ച എന്നീ നിറങ്ങൾ അടിച്ചു മാറ്റി വയ്ക്കുക. ഫോണിന്റെ ചാർജറിന്റെ വയർ ഭാഗം വെട്ടിയെടുത്ത് അതിനു മുകളിൽ ഗ്രീൻ ടൈപ്പ് ചുറ്റിയെടുക്കുക . ഗ്രീൻ ടൈപ്പ് ചുറ്റിയെടുത്ത ശേഷം ഈ വയർ വള്ളികൾ കാർഡ്ബോർഡിൽ ഒരു ചെടിയുടെ തണ്ടിന്റെ ഷേപ്പിൽ മൂന്നോ നാലോ ലയർ ആയി ഒട്ടിച്ചെടുക്കുക.
ഇതിന്റെ അറ്റത്ത് പിസ്താ ഷെല്ലുകൾ പൂക്കളും ഇലകളും എന്ന ക്രമത്തിൽ ഒട്ടിക്കുക. ന്യൂസ് പേപ്പർ ചുരുട്ടി ഇഷ്ടമുള്ള നിറം നൽകി ഫ്രെയിം പോലെ നൽകാവുന്നതാണ്. ഒരു പഴയ ഐസ്ക്രീം ബോക്സ് എടുത്ത് ഒരേ വീതിയിൽ അതിന്റെ വശങ്ങൾ പല ഇതളുകൾ ആയി വെട്ടുക . എങ്ങിനെ വെട്ടിയ ഇതളുകൾ ഒരു ചാർജർ വള്ളി ഉപയോഗിച്ച് വട്ടത്തിൽ രണ്ടോ മൂന്നോ ചുറ്റ് ചുറ്റി കെട്ടുക.
ഇതിനുമുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിലുള്ള പെയിന്റ് സ്പ്രേ ചെയ്യാവുന്നതാണ്. ഇത് ഒരു പൂപ്പാത്രത്തിന്റെ ഷേപ്പിൽ ആയിരിക്കും ഇപ്പോൾ ഉള്ളത്. നിങ്ങളുടെ വീട്ടിലും ഇനി കേടുവന്ന പഴയ ചാർജറുകൾ ഇനി ഒരു വേസ്റ്റ് ആയി കളയാതെ ഇങ്ങനെ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.