മുണ്ടുകളും മറ്റു തുണികളും കഴുകി ഉണക്കുമ്പോൾ വടിവൊത്തത് ആയിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. കസവും മുണ്ടുകളും മറ്റ് കോട്ടൺ തുണികളും കഴുകി ഉണക്കുമ്പോൾ വടിവൊത്തത് ആയിരിക്കാൻ ഒരു സൂത്രവിദ്യ ഉപയോഗിക്കാം. ഇനി മാർക്കറ്റിൽ പോയി മറ്റു സാധനങ്ങൾ വാങ്ങി പൈസ കളയേണ്ട. ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള വെള്ളം എടുക്കുക.
ഇതിലേക്ക് ഒരു സ്പൂൺ മൈദപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് പാകത്തിന് ചൂടാക്കി എടുക്കുക. ഈ മിശ്രിതം അരിപ്പയിലൂടെ നന്നായി അരിച്ചെടുത്തതിനുശേഷം മുക്കി വയ്ക്കേണ്ട തുണികൾ മൂന്നോ നാലോ മിനിറ്റ് ഇതിൽ മുക്കി വയ്ക്കുക. അതിനുശേഷം നല്ല വെയിലത്തിട്ട് ഉണക്കി എടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ തുണികൾ നല്ല വടിവൊത്തതായി ഇരിക്കുന്നു . കഞ്ഞിവെള്ളം ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ കഞ്ഞിവെള്ളത്തിന്റെ മണം തുണികളിൽ ഉണ്ടാകും.
അത് ഒഴിവാക്കാൻ ഇങ്ങനെ ചെയ്താൽ മതി. തുണികൾ തേക്കുമ്പോൾ സ്റ്റിഫ്നസ് സ്പ്രേ തയ്യാറാക്കാം. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ കോൺഫ്ലവർ ചേർത്ത് മണത്തിന് ആവശ്യമായ എസെൻഷ്യൽ ഓയിലുകളോ അത്തറോ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തുണികൾ ഇസ്തിരി ഇടുമ്പോൾ ഉപയോഗിക്കുക.
ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും ഒപ്പം വസ്ത്രങ്ങളുടെ തിളക്കവും വടിവൊത്ത രീതിയിൽ കാണുമ്പോൾ തന്നെ നിങ്ങൾ ഒരു സ്റ്റാൻഡേർഡ് മനുഷ്യനാണ് എന്നതുകൂടി തിരിച്ചറിയാൻ സാധിക്കും. ഉറപ്പായും നിങ്ങൾ ഇത് ചെയ്തു നോക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.