കറപിടിച്ച ബാത്റൂം ഇനി പുതുപുത്തൻ ആക്കാൻ ഇത് മാത്രം മതി

ഇനി വീട്ടിൽ കഞ്ഞിവെള്ളം വെറുതെ കളയല്ലേ. വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെയും ഉപയോഗങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ!! നല്ല ഒരു ക്ലീനറായി നമുക്ക് കഞ്ഞിവെള്ളത്തെ ഉപയോഗിക്കാം. തുണികൾ കഴുകുന്നതിനും വീട് വൃത്തിയാക്കുന്നതിനും കഞ്ഞിവെള്ളം കൊണ്ടുള്ള സൂത്രവിദ്യകൾ പരിചയപ്പെടാം. നല്ല ചൂടുള്ള കഞ്ഞിവെള്ളത്തിലേക്ക് ഒരു സ്പൂൺ ഉജാല, സുഗന്ധത്തിനായി ഒരു സ്പൂൺ കംഫർട്ട്.

   

എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കരിമ്പൻ പോലുള്ള കറകൾ ഉള്ള തുണികൾ അതിൽ മുക്കി വയ്ക്കുക. അരമണിക്കൂറോളം എങ്ങനെ മുക്കിവച്ചതിനുശേഷം ആ തുണികൾ നന്നായി കഴുകി എടുത്താൽ തുണികളിലെ കരിമ്പൻ പോലുള്ള കറകൾ പോയി തുണികൾ വൃത്തിയായി ഇരിക്കുന്നത് കാണാം. ബാത്റൂം വൃത്തിയാക്കുന്നതിനും കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗപ്പെടുത്താം.

കഞ്ഞി വെള്ളത്തിലേക്ക് അല്പം ഉജാല, ഷാംപൂ ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് കഴുകിയാൽ ടോയ്ലറ്റും ബാത്റൂമിന്റെ മറ്റു ഭാഗങ്ങളും വളരെ അധികം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കും . ഈ മിശ്രിതം ഒഴിച്ചുകൊടുത്ത ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കളഞ്ഞാൽ എല്ലാ കറകളും പോയി ബാത്റൂം വെട്ടി തിളങ്ങുന്നത് കാണാം.

കൂടാതെ ഒരു കുപ്പിയിലേക്ക് ഉജാല,ഷാംപൂ ഇവ ചേർത്ത് ഫ്ലഷ് ടാങ്കിൽ സൂക്ഷിച്ചാൽ ടോയ്ലറ്റിലെ അഴുക്കുകൾ മാറി ടോയ്ലറ്റ് എപ്പോഴും വൃത്തിയായി ഇരിക്കും. ഇനിയെങ്കിലും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് യഥാർത്ഥത്തിൽ നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാനും സാധിക്കും എന്ന് തിരിച്ചറിയാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.