ഈ പൊട്ട തെറ്റുകൾ നിങ്ങളും ചെയ്യാറുണ്ടോ ഫ്രിഡ്ജ് തുറന്ന് പെട്ടെന്ന് ഇതെല്ലാം മാറ്റിക്കോളൂ

എല്ലാ വീടുകളിലും ഇന്ന് ഫ്രിഡ്ജ് വളരെ കോമൺ ആയി കാണപ്പെടുന്ന ഒന്നാണ്. എന്നാൽ പലരും ഈ ഫ്രിഡ്ജ് ഉപയോഗിക്കുന്ന രീതി ശരിയായത് ആയിരിക്കണം എന്നില്ല. യഥാർത്ഥത്തിൽ നാം ഫ്രിഡ്ജ് ഉപയോഗിക്കുന്നത് തന്നെ പലതും കേടാകാതെ സൂക്ഷിച്ചുവയ്ക്കാൻ വേണ്ടിയാണ്. എന്നാൽ ചില സാധനങ്ങൾ ഈ രീതിയിൽ കേടാകാതിരിക്കാൻ വേണ്ടി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നത്.

   

സബോള ഉരുളക്കിഴങ്ങ് പോലുള്ളവ ഒരു കാരണവശാലും ഫ്രിഡ്ജിനകത്ത് സൂക്ഷിക്കരുത്. പലരും ഇവ ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാറില്ല. എങ്കിലും സബോള ഭക്ഷണത്തിനുവേണ്ടി എടുത്തു ബാക്കി വരുന്ന ചെറിയ കഷണം എങ്കിലും ഫ്രിഡ്ജിനകത്ത് വെച്ച് പിന്നീട് എടുത്തു ഉപയോഗിക്കാറുണ്ട്. പരമാവധിയും ചെറിയ സബോള നോക്കി തന്നെ മേടിക്കാൻ ശ്രദ്ധിക്കുക അങ്ങനെയെങ്കിൽ ബാക്കി വരാതിരിക്കാൻ കഴിയും.

ഏതെങ്കിലും കാരണവശാൽ പകുതി സബോള മാത്രമാണ് ഉപയോഗിക്കേണ്ടതായി ആവശ്യം വരുന്നത് എങ്കിൽ ബാക്കി പകുതി കളഞ്ഞാൽ കുഴപ്പമില്ല ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുത്. പലരും ഫ്രിഡ്ജിനകത്ത് മുട്ട സൂക്ഷിക്കുന്നത് ഫ്രിഡ്ജിന്റെ ഡോറിൽ ആയിരിക്കും. എന്നാൽ മുട്ട എപ്പോഴും ഫ്രിഡ്ജിന്റെ അകത്തു തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഭക്ഷണപദാർത്ഥങ്ങൾ ഒരിക്കലും കാസറോളിൽ ആക്കി ഫ്രിഡ്ജിനകത്ത് വയ്ക്കരുത്. ഏതു തരത്തിലുള്ള ഭക്ഷണപദാർത്ഥമാണ് എങ്കിലും നല്ലപോലെ ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ബ്രഡ് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കേണ്ട ഒരു ഭക്ഷണമല്ല. എപ്പോഴും ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ 4 ഡിഗ്രിയിൽ താഴെയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.