സാധാരണയായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടമുള്ള ഒരു പലഹാരമാണ് പത്തിരി. വളരെ നൈസായി ഉണ്ടാക്കുന്ന പത്തിരി കഴിക്കാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ ഈ പത്തിരി ഉണ്ടാക്കാൻ അല്പം പാടുള്ള ജോലി തന്നെയാണ്. പലപ്പോഴും അടുക്കളയിൽ സ്ത്രീകൾ പത്തിരി ഉണ്ടാക്കാൻ കുഴച്ചും മറിച്ചും ഒരുപാട് കഷ്ടപ്പെടുന്നത് കാണാം.
എന്നാൽ ഇത്തരത്തിൽ കഷ്ടപ്പെട്ട് പത്തിരിയുണ്ടാക്കുന്ന ആളുകൾക്ക് ഇനി ഒരു ആശ്വാസ വാർത്തയാണ് ഈ കുക്കർ പ്രയോഗം. പത്തിരി ഉണ്ടാക്കുന്നതിന് ഒരുപാട് നേരം കുഴച്ചു കഷ്ടപ്പെടേണ്ട ആവശ്യം ഇനി കുക്കർ ഉണ്ട് എങ്കിൽ ഇല്ല. ഇന്ന് പ്രഷർകുക്കറിൽ വീടുകൾ ഉണ്ടാകില്ല അതുകൊണ്ട് തന്നെ ഇനി പത്തിരി ഉണ്ടാക്കാൻ പ്രഷർ കുക്കർ ഉപയോഗിച്ച് ഇക്കാര്യം ചെയ്തു നോക്കാം.
ഇതിനായി ഒരു ഗ്ലാസ് പത്തിരിപ്പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളമാണ് കുക്കറിലേക്ക് ഒഴിക്കേണ്ടത്. ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുക്കാം. ശേഷം കുക്കറിലെ വെള്ളം നല്ലപോലെ വെട്ടി തിളക്കുമ്പോൾ ഒരു ഗ്ലാസ് അരിപ്പൊടി ഇതിലേക്ക് ഇട്ട് നല്ലപോലെ ഒരു തവി ഉപയോഗിച്ച് കൂട്ടി യോജിപ്പിക്കാം.
ശേഷം ഗ്യാസ് ഓഫ് ചെയ്ത് കുക്കറിന്റെ മൂടിയിട്ട് കുറച്ചുനേരം അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് മാവ് നല്ല സോഫ്റ്റ് ആയി കിട്ടും. ഇനി മാവ് വെറുതെ ഒന്ന് കൈകൊണ്ട് തടവിയാൽ തന്നെ നല്ല സോഫ്റ്റ് ആയി കുഴഞ്ഞു കിട്ടും. ശേഷം ചെയ്യേണ്ടതും വീഡിയോയിൽ കണ്ടു നോക്കാം.