ഇതുണ്ടെങ്കിൽ തറ തുടയ്ക്കാൻ ഇനി വേറൊന്നും വേണ്ട

ദിവസവും വീട് വൃത്തിയും ശുദ്ധിയുമായി കിടക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ നിലം ദിവസവും അടിച്ചുവാറുകയും തുടയ്ക്കുകയും ചെയ്യുന്ന രീതി ഉണ്ട്. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ തുടക്കുന്ന സമയത്ത് മിക്കപ്പോഴും ബക്കറ്റ് വെള്ളവും മാപ്പും അല്ലെങ്കിൽ തുണിയുമായി നടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാം.

   

എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ വൃത്തിയാക്കുന്നതിനും അടിച്ചുവാരുന്നതിനും തുടക്കം ഈ വക സാധനങ്ങൾ ഒന്നും എടുത്തു നടക്കേണ്ട ആവശ്യമില്ല. വളരെ സിമ്പിൾ ആയി ഈ ഒരു സാധനം മാത്രം ഉണ്ട് എങ്കിൽ മറ്റൊന്നുമില്ലാതെ ഈസിയായി നിങ്ങൾക്ക് തറ തുടയ്ക്കാൻ സാധിക്കും. ഇതിനായി മാപ്പ് പോലെ ബക്കറ്റ് വെള്ളം ഒന്നും ആവശ്യമില്ല.

നിങ്ങളുടെ വീട്ടിൽ പഴയ ബനിയനോ ലഗിൻസ് വെച്ചിട്ടുണ്ട് എങ്കിൽ ഇത് നിങ്ങൾക്ക് തറ തുടക്കാനായി ഉപയോഗിക്കാം. ഒരു ബനിയൻ മുറിച്ചെടുത്ത് അതിന്റെ ഒരു ചതുരക്കഷണത്തിലേക്ക് ചെറിയ റിബൺ പോലെ വെട്ടിയെടുത്ത വള്ളികൾ നീട്ടി വലിച്ചു ക്രോസ് ആയി സൈഡുകളിൽ വെച്ച് അടിച്ചു കൊടുക്കുക. ഈ ചതുരക്കഷണത്തിന്റെ രണ്ട് സൈഡിലും ഒരുപോലെ ഇത് ലോക്ക് ചെയ്തു കൊണ്ട് തന്നെ അടിച്ചു കൊടുക്കണം.

ഇങ്ങനെ അടിച്ച ശേഷം ഒരു തലയണ കവർ പോലെ ഇതിന് രൂപമാറ്റം വരുത്തുക. ഈ ഒരു സാധനം നിങ്ങളുടെ കാലിൽ വെറുതെ വെച്ചുകൊണ്ട് നിങ്ങൾക്ക് നിലം തുടയ്ക്കാൻ സാധിക്കും. ഒന്ന് നനച്ച് പിഴിഞ്ഞ് എടുത്താൽ മാത്രം മതിയാകും. നിലതുടക്കാൻ ഇനി കുനിഞ്ഞു നിൽക്കേണ്ട ആവശ്യം പോലും ഇല്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണം.