പല ആളുകളുടെയും വീട്ടിൽ തയ്യൽ മെഷീൻ ഉണ്ടാകും. എന്നാൽ ഈ തയ്യൽ മെഷീൻ തുണി തയ്ക്കുന്നതിന് വേണ്ടി മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും നമുക്ക് ഉപകാരപ്രദമാകുന്നുണ്ട് എന്ന് പലർക്കും അറിവില്ല. തയ്യൽ മെഷീന് നിങ്ങൾ ശരിയായി ഉപയോഗിക്കുകയാണ് എങ്കിൽ പല രീതിയിലും ഇത് നിങ്ങൾക്ക് മാറ്റി ചിന്തിക്കാനുള്ള അവസരങ്ങൾ നൽകുന്നു.
നിങ്ങളുടെ വീട്ടിലുള്ള തയ്യൽ മെഷീൻ ഏത് രീതിയിലുള്ളത് ആണ് എങ്കിലും ഈ ഒരു കാര്യം ചെയ്യാൻ നിങ്ങൾക്ക് തീർച്ചയായും ഇത് ഉപയോഗപ്രദമാകും. തുണി തയ്ക്കുന്ന സമയത്ത് കത്രിക മൂർച്ചയില്ലാത്ത അവസ്ഥ വരുന്നുണ്ട് എങ്കിൽ കത്രികയ്ക്ക് മൂർച്ച കൂട്ടൻ തയ്യൽ മെഷീൻ തന്നെയാണ് പരിഹാരം.വീട്ടിലെ തയ്യൽ മെഷീന്റെ ചക്രം പോലെയുള്ള മുകൾഭാഗത്തെ ഈ ചക്രത്തിലാണ് ഈ ഒരു സൂത്രം ചെയ്യാൻ പോകുന്നത്.
ആദ്യമേ ഒരു നോട്ടുബുക്കിന്റെ ചട്ട ഒരിഞ്ച് വീതിയിലുള്ള അഞ്ചോ ആറോ പീസുകൾ ആക്കി നീളത്തിൽ മുറിച്ചെടുക്കാം. ശേഷം തയ്യൽ മെഷീന്റെ ചക്രത്തിന്റെ അളവ് എടുത്ത് ഈ അളവിൽ ചട്ട ഓരോ ഇഞ്ചി നീളത്തിലുള്ളതും കൃത്യമായി സ്റ്റാപ്ലർ, അല്ലെങ്കിൽ നല്ല കട്ടിയുള്ള പശ വച്ചു ഒട്ടിച്ചു കൊടുക്കാം.
ഇത് നല്ല കട്ടിയും തന്നെ ഒട്ടിച്ചശേഷം ഇതിനുമുകളിൽ ഉര പേപ്പർ കൂടി അതേ രീതിയിൽ ഒട്ടിച്ചു കൊടുക്കാം. ശേഷം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയോ തുണിക്ക് തയ്ക്കാൻ ഉപയോഗിക്കുന്ന കത്രികയോ ചക്രത്തിന് മുകളിലുള്ള ഉര പേപ്പറിൽ വച്ച് തന്നെ മൂർച്ച കൂട്ടിയെടുക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.