പലപ്പോഴും കുറച്ചുദിവസം ഒന്ന് ശ്രദ്ധയില്ലാതെ വന്നാൽ തന്നെ നിങ്ങളുടെ ഫ്രിഡ്ജിനകത്ത് ധാരാളം അഴുക്ക് പൊറ്റിപ്പിടിച്ചു കിടക്കുന്നതായി കാണാം. ഫ്രിഡ്ജിന്റെ റബ്ബർബാഷൻ ഉള്ളിൽ മാത്രമല്ല ഫ്രിഡ്ജിന്റെ ഡോറിലും ഓരോ പാർട്സും നീക്കം ചെയ്താലും ധാരാളമായി അഴുക്കും പൊടിയും കാണാൻ ആകും.
ഇങ്ങനെ നിങ്ങളുടെ ഫ്രിഡ്ജിന്റെ ഉൾവശവും ധാരാളമായി അഴുക്കും പൊടിയും പിടിച്ചു കിടക്കുന്ന ഒരു അവസ്ഥ കാണുന്നുണ്ട്. എങ്കിൽ ഉറപ്പായും ഇത് മാറ്റുന്നതിനു വേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരുപാട് സമയമൊന്നും ചിലവാക്കാതെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഫ്രിഡ്ജിന് ഭംഗിയാക്കി മാറ്റാൻ സാധിക്കും. ഈ ഒരു കാര്യം ചെയ്താൽ തന്നെ നിങ്ങളുടെ ഫ്രിഡ്ജ് പുതിയത് പോലെയായി മാറുന്നത് കാണാം.
പ്രത്യേകിച്ച് നിങ്ങളുടെ ഫ്രിഡ്ജിനകത്ത് പറ്റിപ്പിടിച്ച ഈ പൊടിയും അഴുക്കും നീക്കം ചെയ്യുന്നതിന് ആദ്യമേ ഫ്രിഡ്ജിന്റെ ഓരോ പാർട്സും എടുത്ത് നീക്കി വയ്ക്കുക. അതിനുശേഷം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് ഇതിന്റെ എല്ലാ ഭാഗത്തും ഒന്ന് തുടച്ചെടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ അല്പം ഡിഷ് വാഷ് ലിക്വിഡ് നാരങ്ങാനീര് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇത് ഫ്രിഡ്ജിന്റെ ഉൾഭാഗം തുടയ്ക്കാനായി ഉപയോഗിക്കാം.
വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് ഒരു ബ്രഷ് ഉപയോഗിച്ച് റബ്ബർ വാഷിന്റെ ഉൾഭാഗവും നന്നായി തുടച്ചു വൃത്തിയാക്കാം. വർഷത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ തന്നെ നിങ്ങളുടെ ഫ്രിഡ്ജിന്റെ ഉൾവശവും വളരെ ഭംഗിയായി മാറ്റാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.