ഇനി സിങ്കിലെ ബ്ലോക്ക് മിനിറ്റുകൾ കൊണ്ട് മാറ്റിയെടുക്കാം

സാധാരണയായി അടുക്കളയിൽ നാം പാത്രം കഴുകുന്ന നും മറ്റുമായി ഉപയോഗിക്കുന്ന സിങ്കിൾ ഒരുപാട് നാളുകൾ കഴിയുമ്പോൾ ചിലപ്പോൾ ബ്ലോക്കുകൾ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരത്തിൽ ബ്ലോക്കുകൾ ഇല്ലാതിരിക്കുന്നതിന് വേണ്ടി ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സിങ്ക് നല്ലപോലെ ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക.

   

ദിവസവും ചെറിയ രീതിയിൽ എങ്കിലും ഇത് വൃത്തിയാക്കി വയ്ക്കുന്നത് ഇത്തരത്തിലുള്ള ബ്ലോഗുകൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കും. വളരെ എളുപ്പത്തിൽ നിങ്ങൾക്കും നിങ്ങളുടെ അടുക്കള സിങ്കിലെ ബ്ലോക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി പാത്രങ്ങൾ കഴുകുന്ന സമയത്ത് വെള്ളം പോകാതെ കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ട് എങ്കിൽ.

ഒരു ഗ്ലാസ് കൊണ്ട് ദ്വാരമുള്ള ഭാഗത്ത് നല്ല രീതിയിൽ ടൈറ്റ് ആക്കി അമർത്തിപ്പിടിച്ച ശേഷം വിടുക അപ്പോൾ ഈ എയർ തള്ളി വെള്ളം പെട്ടെന്ന് ഇറങ്ങി പോകും. അഴുക്കുള്ള വെള്ളം അല്ല എങ്കിൽ നിങ്ങൾക്ക് കൈ കൊണ്ടും ഈ രീതിയിൽ തന്നെ അമർത്തിപ്പിടിച്ചു വിടാം. ഒരുപാട് അഴുക്ക് ഉണ്ട് വെള്ളം പോകുന്നില്ല എങ്കിൽ ഏതെങ്കിലും സ്റ്റീൽ കമ്പി കൊണ്ട് ദ്വാരങ്ങളിൽ കുത്തി അഴുക്ക് മാറ്റിയശേഷം വെള്ളം കളയണം.

സിംഗിന്റെ ഉൾഭാഗത്തെ പൈപ്പിൽ ഉള്ള അഴുക്ക് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി രണ്ട് ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം ശേഷം അല്പം വിനാഗിരി കൂടി ചേർത്ത് നല്ലപോലെ തിളച്ച വെള്ളം ഇതിലൂടെ ഒഴിച്ചു കൊടുക്കാം. പൈപ്പിനകത്ത് ഒട്ടിപ്പിടിച്ച നെയ്യും അഴുക്കും എല്ലാം തന്നെ പെട്ടെന്ന് ഇല്ലാതാകും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.