പലപ്പോഴും ചെറുനാരങ്ങ വെള്ളം ഉണ്ടാക്കുന്നതിനോ മറ്റെന്തെങ്കിലും ആവശ്യത്തിനു വേടിച്ചു കഴിഞ്ഞാൽ ഇത് വെറുതെ നശിപ്പിച്ച് കളയുന്ന രീതിയാണ് നാം പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാൽ ഈ ചെറുനാരങ്ങയുടെ തൊലി ഏറ്റവും ഉപകാരപ്രദമായ രീതിയിൽ അടുക്കളയിൽ തന്നെ ആവശ്യമാകുന്ന ചില കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം.
ഇങ്ങനെ നിങ്ങളുടെ വീട്ടിൽ പലപ്പോഴായി വാങ്ങിയ നാരങ്ങാത്തൊലി എടുത്ത് സൂക്ഷിച്ച് ഫ്രിഡ്ജിൽ വയ്ക്കുക. ഇത് കുറച്ച് അധികമാകുന്ന സമയത്ത് അര ലിറ്റർ വെള്ളത്തിൽ നാരങ്ങ തൊലി നല്ലപോലെ തിളപ്പിച്ച് അല്പം വറ്റിച്ച് എടുക്കുക. ഇങ്ങനെ തിളപ്പിച്ച് വറ്റിച്ച ശേഷം ഈ തൊലിയും അതിനുള്ള ലിക്വിലും ചേർത്ത് മിക്സി ജാറിൽ അരച്ച് ജ്യൂസ് ആക്കി മാറ്റാം.
ഈ ജ്യൂസ് അരിച്ചെടുത്ത് വീണ്ടും വെള്ളം ചേർത്ത് തിളപ്പിക്കാം. ഇങ്ങനെ തിളപ്പിക്കുന്ന സമയത്ത് ഇതിലേക്ക് കാൽ കപ്പ് കല്ലുപ്പും അല്പം വിനാഗിരിയും ചേർത്ത് കൊടുക്കാം. നല്ലപോലെ തിളച്ചു വറ്റിയ ശേഷം ഗ്യാസ് ഓഫ് ചെയ്ത് ഒന്ന് ചൂട് ആറുന്നതിനായി വയ്ക്കാം. ഇങ്ങനെ ചൂട് പോയ മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ബേക്കിംഗ് സോഡ ചേർത്ത് ഇളക്കാം.
ഇതിനെ ചൂട് പോയ ശേഷം ഈ മിക്സ് സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന ഡിഷ് വാഷിന്റെ ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിക്കാം. പാത്രം കഴുകുന്ന സമയത്ത് ഇനി ഡിഷ് വാഷ് വേണ്ട വളരെ എളുപ്പത്തിൽ നാച്ചുറലായി തയ്യാറാക്കുന്ന ഒരുതരത്തിലും അലർജി ഉണ്ടാക്കാത്ത ഈ ഡിഷ് വാഷ് ഇനി നിങ്ങൾക്കും തയ്യാറാക്കാം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.