കരൾ സംബന്ധമായ രോഗങ്ങളുടെയും രോഗികളുടെയും എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യം ആണ് കാണുന്നത്. പ്രധാനമായും ഇന്ന് കരൾ രോഗികളുടെ എണ്ണം നമുക്കിടയിൽ വർദ്ധിക്കാനുള്ള കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. പ്രധാനമായും ഇന്ന് നാം വളരെയധികം ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കുന്നു എന്നതുകൊണ്ട് തന്നെ കരളിൽ അനാവശ്യമായ കൊഴുപ്പുകളും മറ്റും അടിഞ്ഞുകൂടുന്നു.
പ്രമേഹം കൊളസ്ട്രോൾ പോലുള്ള രോഗികളുടെ എണ്ണവും ഇന്ന് വളരെയധികം കണ്ടുവരുന്നു. ഈ രണ്ട് അവസ്ഥകളും കരളിൽ കൊഴുപ്പ് അടഞ്ഞുകൂടുന്നതിന് കാരണമാകുന്നുണ്ട്. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാകുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിലെ ലൂക്കോസ് മുഴുവനായും കൊഴുപ്പായി രൂപമാറ്റം സംഭവിച്ചേ കരളിൽ അടഞ്ഞുകൂടി കര നശിക്കുന്നതിന് കാരണമാകുന്ന ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നു.
ഫാറ്റി ലിവറിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായി ലിവർ സിറോസിസ് എന്ന മരണകാരണമായ രോഗാവസ്ഥയിലേക്ക് എത്താം. നിങ്ങളും ഇങ്ങനെ ഒരു ജീവിതശൈലിയാണ് കടന്നുപോകുന്നത് എങ്കിൽ തീർച്ചയായും അധികം വൈകാതെ നിങ്ങളുടെ കരളും നശിക്കാനുള്ള സാധ്യതയുണ്ട്. മുമ്പെല്ലാം മദ്യപാനം ശീലമുള്ള ആളുകൾക്ക് മാത്രം വന്നിരുന്ന ഒരു രോഗമായിരുന്നു ഫാറ്റി ലിവർ ലിവർ സിറോസിസ് എന്നിവ.
എന്നാൽ ഇന്ന് അതിനേക്കാൾ ഭീകരമായ ഭക്ഷണങ്ങളും ജീവിതശൈലിയും ആണ് നമ്മുടേത് എന്നതുകൊണ്ട് തന്നെ മദ്യം ലിവർ സിറോസിസ് എന്ന രോഗത്തിന്റെ ഒരു ഘടകമേ അല്ലാതായി മാറിയിരിക്കുന്നു. തീർച്ചയായും നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും കൂടുതൽ ആരോഗ്യകരമായ രീതിയിൽ ക്രമീകരിക്കണം. വ്യായാമവും ശീലമാക്കേണ്ടത് നിർബന്ധമാക്കുക എങ്കിൽ നിങ്ങൾക്കും നിങ്ങളുടെ കരളിനെ സംരക്ഷിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.