മുഖ ചർമ്മം വർദ്ധിപ്പിക്കുന്നതിന് ഒരുപാട് മാർഗങ്ങൾ പരീക്ഷിച്ചും മടുത്തു പോയവരായിരിക്കും നാമെല്ലാവരും തന്നെ. ഇതിന് കാരണം മുഖത്ത് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നത് തന്നെയാണ്. മുഖത്തെ ചർമം കൂടുതൽ തിളങ്ങാനും, രോമവളർച്ച കുറയ്ക്കുന്നതിനും, കുരു, കറുത്ത പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാനും ഒരു കഷണം തക്കാളി മാത്രം മതി. .
നിങ്ങളുടെ മുഖത്തുള്ള അനാവശ്യമായ ഇത്തരം പാടുകളും രോമങ്ങളും ഇല്ലാതാക്കി . മുഖധർമ്മം കൂടുതൽ തിളങ്ങാനും ആരോഗ്യപ്രദമായി മുഖത്തിന്റെ ചർമം വർദ്ധിപ്പിക്കാനും വേണ്ടി ഈ തക്കാളി ഉപയോഗിക്കേണ്ടത് ഒരു പ്രത്യേക രീതിയിലാണ്. തക്കാളി ഒരു ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് എന്നതുകൊണ്ടുതന്നെ ഇത് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല.
ഇത്തരത്തിൽ തക്കാളി മുഖത്ത് ഉപയോഗിക്കുന്ന സമയത്ത് ഇതിനോടൊപ്പം തന്നെ ചേർക്കേണ്ട മറ്റു രണ്ടു വസ്തുക്കൾ കൂടിയുണ്ട്. ഇവയും നിങ്ങളുടെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. ഒരല്പം മഞ്ഞൾപ്പൊടിയും അല്പം തന്നെ ഉപ്പുമാണ് തക്കാളിയിൽ ചേർക്കേണ്ടത്. ഒരു തക്കാളിയുടെ പകുതിഭാഗം മുറിച്ചെടുത്ത് ഇതിനു മുകളിലായി ഉപ്പും മഞ്ഞൾ പൊടിയും വിതറി കൊടുക്കാം.
ഇങ്ങനെ ഉപ്പും മഞ്ഞൾ പൊടിയും നമ്മുടെ മുഖത്ത് നല്ല സ്ക്രബ്ബ് ആയി വരുന്ന രീതിയിലേക്ക് തക്കാളി മസാജ് ചെയ്തു കൊടുക്കാം. തക്കാളിയിൽ നിന്നും വരുന്ന നീര് കൂടി ഇതിൽ മിക്സ് ആകുന്നത് കൊണ്ട് നല്ല ഒരു എഫക്ട് മുഖത്തുണ്ടാകും. ദിവസവും നിങ്ങൾ ഈ തക്കാളിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മുഖത്ത് പ്രയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ മുഖം കൂടുതൽ തിളക്കം ഉള്ളതായി മാറും. ഇതിനുവേണ്ടി അധികം പണം ചിലവൊന്നും ഇല്ല എന്നതും പ്രത്യേകതയാണ്.