തലമുടി കൊഴിയുന്നത് പുരുഷനും ഒരുപോലെ മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണ്. പല ആരോഗ്യപ്രശ്നങ്ങളുടെയും ഭാഗമായി ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ ഉണ്ടാകാം. മിതമായ സ്ട്രെസ്സ് ടെൻഷൻ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് മുടികൊഴിച്ചിൽ സാധാരണമാണ്. മുടികൊഴിയുന്ന അവസ്ഥ മാത്രമല്ല അകാലനര പോലുള്ള അവസ്ഥ ഉണ്ടാകുന്നതും ഇതിന്റെ ഭാഗമായി കാണാം.
ഇത്തരത്തിൽ നിങ്ങളുടെ തലയോട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതിനും, കൂടുതൽ ആരോഗ്യകരമായി നിങ്ങളുടെ മുടിയിഴകൾ വളരുന്നതിനും, നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന നല്ല നാച്ചുറൽ ഹെയർ ഓയിൽ പരിചയപ്പെടാം. ഇങ്ങനെ ഒരു ഹെയർ ഓയിൽ തയ്യാറാക്കി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ സൈഡ് എഫക്ടുകൾ ഒന്നും ഉണ്ടാകില്ല എന്നതാണ് ഗുണം.
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ഈ ഹെയർ ഓയിൽ തയ്യാറാക്കാം ഇതിനായി ഒരു കപ്പ് വെളിച്ചെണ്ണ ഉപയോഗിക്കാം. ഇതിലേക്ക് അതേ അളവിൽ കടുകെണ്ണയോ ആവണക്കെണ്ണയോ ചേർത്തു കൊടുക്കാം. ഒരു കപ്പ് നല്ലെണ്ണ ആണ് എങ്കിലും ഗുണം ചെയ്യും. ഒരു ടീസ്പൂൺ നെല്ലിക്ക പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നീലയമരി പൊടിയും ചേർത്തു കൊടുക്കാം. തലമുടിയുടെ കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും കറുത്ത നിറം വർദ്ധിപ്പിക്കുന്നതിനും കരീംജീരകം പ്രയോജനകരമാണ്.
അതുകൊണ്ട് ഒരു ടീസ്പൂൺ അളവിൽ കരിംജീരകം പൊടിച്ചതും ഇതിലേക്ക് ആവശ്യമാണ്. കരിംജീരകം പൊടിക്കുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്ത് കൊടുക്കണം. ഇത് നല്ലപോലെ ചൂടാക്കിയ ശേഷം പഠിക്കുകയാണ് എങ്കിൽ പെട്ടെന്ന് പൊടിഞ്ഞു കിട്ടും. തിളച്ച എണ്ണയിലേക്ക് ഇവയെല്ലാം നല്ലപോലെ ഇട്ട് കാച്ചി എടുക്കുക. ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് ഇത് തലയിൽ പുരട്ടിയാൽ ക്രമേണ മുഴുവൻ കറുപ്പാകും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.