പ്രായം കൂടി വരുംതോറും ചർമ്മത്തിലെ ചുളിവുകളും പാടുകളും എല്ലാം തന്നെ സർവ്വസാധാരണമായി ഉണ്ടാകുന്നത് കാണാനാകും. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഈ പാടുകളെ മാറ്റിയെടുക്കാനും ചില മാർഗങ്ങളുണ്ട്. പ്രത്യേകിച്ച് ഇത് പ്രായമായി കഴിയുമ്പോൾ അല്ല ചിന്തിക്കേണ്ടത്. എന്നാൽ നിങ്ങളുടെ ചെറുപ്പകാലത്തിൽ തന്നെ നിങ്ങൾ ചർമ്മത്തിൽ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇത്തരത്തിൽ നിങ്ങളെ എപ്പോഴും യൗവനത്തോടുകൂടി നിലനിർത്താൻ സഹായിക്കുന്നത്.
നിങ്ങളുടെ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്ന് തന്നെ ആളുകൾ പറയും. അത്രയേറെ നിങ്ങൾക്ക് ഉപകരിക്കുന്ന ചില മാർഗ്ഗങ്ങളാണ് നിത്യ ജീവിതത്തിൽ നിങ്ങൾ കാണിക്കേണ്ടത്. പ്രധാനമായും ചർമ്മ സംരക്ഷണത്തിന് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചർമ്മത്തിന് പുറത്തല്ല കൂടുതലും അകത്തേക്ക് നൽകുന്ന കാര്യങ്ങളാണ്. നാം കഴിക്കുന്ന ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടി ഇത് പിന്നീട് പ്രായമാകുമ്പോൾ ചുളിവുകൾ ഉണ്ടാക്കാൻ കാരണമാകുന്നത്.
അതുകൊണ്ട് ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇപ്പോഴേ ഒഴിവാക്കിയ പ്രായം ചെല്ലുമ്പോൾ ചർമ്മം കൂടുതൽ മനോഹരമായിരിക്കും. മാത്രമല്ല നല്ല പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് നിങ്ങളുടെ ഭക്ഷണം സുലഭമാക്കാം. കൃത്യമായി ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം കുറഞ്ഞത് കുടിച്ചിരിക്കണം. ചർമ്മം തിളങ്ങുന്നതും മനോഹരമാക്കുന്നതിന് വേണ്ടി കുളികഴിഞ്ഞ് ഉടനെ തന്നെ മോയശ്ചാറൈസർ ഉപയോഗിക്കുക.
ഇങ്ങനെ മോയിച്ചറൈസർ ഉപയോഗിക്കുമ്പോൾ ചർമത്തിന്റെ മൃദുലത നിലനിൽക്കും. മാത്രമല്ല പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപായി സൺസ്ക്രീംകൾ ഉപയോഗിക്കുന്ന കാര്യത്തിലും മടി കാണിക്കേണ്ട. കാരണം ഇവ നിങ്ങളുടെ ചർമ്മത്തെ സൂര്യനിൽ നിന്നും പ്രൊട്ടക്ട് ചെയ്യുകയും ഇരുണ്ട നിറമാകുന്നത് തടയുകയും ചെയ്യും.