ശരീരത്തിന്റെ അമിതഭാരം കൊണ്ടുതന്നെ നാണക്കേടും ശാരീരിക അസ്വസ്ഥതകങ്ങളുമായി മുൻപോട്ട് പോകുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും. ഇവരുടെയെല്ലാം ശരീരത്തിലെ കൊഴുപ്പ് തന്നെയായിരിക്കും ഇവർക്ക് കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുന്നത്. ശരീരത്തിന്റെ ഇത്തരത്തിലുള്ള അമിത ഭാരം ഇവർക്ക് ഭാവിയിൽ വലിയ രീതിയിലുള്ള അസുഖങ്ങൾക്ക് കാരണമാകും.
പ്രത്യേകിച്ചും ആന്തരിക അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളാണ് ഇതിനെ തുടർന്ന് ഉണ്ടാകുന്നത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഭാരം എങ്ങനെയെങ്കിലും കുറയ്ക്കണം എന്ന് പറഞ്ഞ് പട്ടിണി കിടക്കുന്ന ആളുകളുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ പട്ടിണി കിടക്കുന്നതുകൊണ്ട് നിങ്ങൾക്ക് ഗുണത്തേക്കാൾ ഉപരിയായി ദോഷമാണ് ഉണ്ടാകുന്നത്.
അമിതഭാരം കുറയ്ക്കുന്നതിനു വേണ്ടി നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യേണ്ട കാര്യം ആൽബോഹൈഡ്രേറ്റ് നാലിൽ ഒന്നായി കുറയ്ക്കുക എന്നതാണ്. സാധാരണയായി നിങ്ങൾ ഒരു സമയത്ത് കഴിക്കാൻ എടുക്കുന്ന ഭക്ഷണത്തിന് നാലുപകുതികൾ ആക്കി തിരിച്ച് അതിൽ ഒരു ഭാഗം മാത്രം ഒരു സമയത്ത് കഴിക്കുക. ഇതിനോടൊപ്പം ധാരാളമായി ഇലക്കറികളും പച്ചക്കറികളും പ്രത്യേകമായി ഒലിവോയിൽ ഒഴിച്ച സാലഡുകൾ ഉൾപ്പെടുത്തുക. നല്ല കൊഴുപ്പും നല്ല പ്രോട്ടീനും ധാരാളമായി ഉൾപ്പെടുത്തുക.
ഇതിനായി ഇറച്ചി മീൻ മുട്ട പാലിന്റെ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കാം. പാല് പലർക്കും അലർജിയും വലിയ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്ന ഭക്ഷണമാണ് അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ കണ്ടന്റ് പലർക്കും ശാരീരിക ആസ്വാസ്ഥ്യങ്ങൾക്കും ഒപ്പം ശരീരഭാരം വർധിക്കുന്നതിനും ഇടയാക്കും. വളരെ വേഗത്തിൽ അല്ലെങ്കിൽ എളുപ്പത്തിൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് രീതികളും പാലിക്കാം.