പറമ്പുകളിലും വീടിന്റെ പരിസരങ്ങളിലും ധാരാളമായി കാണുന്ന ഒരു ചെടിയാണ് ചെറൂള. ഔഷധഗുണം ധാരാളം അടങ്ങിയിരിക്കുന്ന ഈ ചെടി ആരോഗ്യ പരിപാലനത്തിൽ വലിയ പങ്കുവഹിക്കുന്നു. നമുക്കുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും വളരെ നല്ല മരുന്നായ് ആയുർവേദത്തിൽ എല്ലാം ഉപയോഗിക്കുന്നതാണ്. ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളുക എന്നതാണ് ഈ ചെടിയുടെ പ്രധാനപ്പെട്ട ഔഷധഗുണം.
അതുപോലെ തന്നെ വൃക്ക രോഗങ്ങളെ തടയുന്നതിനും വളരെ ഗുണം ചെയ്യുന്നു. അതുപോലെ തന്നെ മൂത്രക്കല്ല്, രക്തസ്രാവം, എന്നിവയ്ക്ക് ഇത് വളരെ ഉത്തമമാണ്. മൂത്രശയ രോഗങ്ങൾക്കുള്ള ഒരു മരുന്നാ ആയുർവേദത്തിൽ മരുന്നായി ആണ് ഉപയോഗിക്കുന്നത്. ചെറൂളയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നടുവേദന മുതലായ ശരീരത്തിന്റെ വേദനകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മൂത്രാശയ സംബന്ധമായ പല രോഗങ്ങൾക്കും ഇത് ഉപയോഗപ്രദമാണ്.
ചെറൂളയുടെ ഇല അരച് മോരും ചേർത്ത് കഴിക്കുന്നത് പ്രമേഹരോഗം ഉള്ളവർക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു. അതുപോലെ അമ്മയുടെ ഇല നെയ്യിൽ കാച്ചി കഴിക്കുന്നത് ഓർമ്മശക്തിയെ വർധിപ്പിക്കുന്നു. കാച്ചി മാത്രമല്ല പാലിൽ ചൂടാക്കിയും കഴിക്കാവുന്നതാണ്. ചെറൂള വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് ക്രിമി ശല്യത്തിന് ഒരു പരിഹാരമാണ്.
കുട്ടികളിൽ ഉണ്ടാകുന്ന ക്രിമി ശല്യത്തിന് ഇതുപോലെ ചെയ്തു നോക്കുക. അതുപോലെ കറക്കടകം മാസത്തെ കഞ്ഞി ഉണ്ടാക്കുമ്പോൾ അതിൽ ചെറുകുളയിട്ട് കഴിക്കുന്നത് മലയാളികളുടെ ഒരു പ്രത്യേകതയാണ്. പ്രധാനമായും ഈ ചെടിയെ മുദ്രാക്ഷ സംബന്ധമായ രോഗങ്ങൾക്കും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമാണ് ധാരാളമായി ഉപയോഗിച്ചുവരുന്നത് ഇനി എല്ലാവരും ഇത് വെറും ഒരു പാഴ് ചെടിയായി മാത്രം കാണാതെ ശരീരത്തിലെ പല രോഗാവസ്ഥകൾക്കും മരുന്നായി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.