മുടിയുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് എങ്കിൽ ഒരുപാട് ശ്രദ്ധിക്കുമ്പോൾ വല്ലാതെ കൊഴിയുന്നു എന്ന പരാതി കേൾക്കാറുണ്ട്. മുടികൊഴിച്ചിൽ ഇത്തരത്തിൽ കൂടുന്ന സാഹചര്യത്തിൽ പലർക്കും ടെൻഷനും പോലും കൂടി വരാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സ്ട്രെസ്സ് ടെൻഷൻ ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് മുടികൊഴിച്ചിൽ വർദ്ധിക്കാനുള്ള ഒരു കാരണം.
നിങ്ങളുടെ മുടികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പൊടി കൈകൾ പരിചയപ്പെടാം. ഇത്തരത്തിലുള്ള നാടൻ കൈകൾ പ്രയോഗിക്കുമ്പോൾ മറ്റ് തരത്തിലുള്ള സൈഡ് എഫക്ടുകളും ഒന്നും തന്നെ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ധൈര്യമായി നിങ്ങൾക്ക് ഇത് നിങ്ങളുടെ മുടിയിൽ പ്രയോഗിക്കാം.
ഇതിനായി നിങ്ങളുടെ വീട്ടിൽ തലേദിവസം പാകം ചെയ്ത ചോറിന്റെ ബാക്കി വന്ന കഞ്ഞി വെള്ളമാണ് ഉപയോഗിക്കേണ്ടത്. നല്ല കട്ടിയുള്ള കഞ്ഞി വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ നന്നായിരിക്കും. തലമുടിയിൽ തേച്ചുപിടിപ്പിക്കുമ്പോൾ ഇത് നല്ലപോലെ കട്ടിയായി നിൽക്കണം എങ്കിൽ കട്ടി കൂടുതലുള്ള കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. തലേദിവസം എടുത്തുവച്ച ഈ കഞ്ഞി വെള്ളത്തിലേക്ക്.
രണ്ടോ മൂന്നോ ടേബിൾസ്പൂണോളം ഉലുവ കുതിർക്കാനായി ചേർക്കാം. കുറഞ്ഞത് 12 മണിക്കൂർ നേരമെങ്കിലും ഈ ഉലുവ കുതിർക്കാനായി വയ്ക്കണം. ശേഷം ഇതിലേക്ക് ആറോ ഏഴോ ചെറുള്ളി ചേർക്കുക. ഇവ മൂന്നും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നിങ്ങളുടെ തലമുടിയിൽ ഈ പാക്ക് തേച്ച് ഇടണം. ഇത് ഉപയോഗിച്ച് അരമണിക്കൂറിന് ശേഷം മാത്രം തല കഴുകുക. ഒരിക്കലും സോപ്പ് മറ്റ് ഷാംപൂ പോലുള്ളവ ഉപയോഗിക്കാതിരിക്കുക.