നിങ്ങളുടെ കരളും പണിമുടക്കിയോ, ഒരു രോഗി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകളുള്ള ആളുകളെ നാം കാണുന്നുണ്ട്. പ്രധാനമായും ഈ രോഗാവസ്ഥകൾ എല്ലാം ഉണ്ടാകാനുള്ള അടിസ്ഥാന കാരണം നമ്മുടെ ജീവിതശൈലിയും , ഭക്ഷണം രീതിയും തന്നെയാണ്. പ്രധാനമായും ചില രോഗാവസ്ഥകൾ നമുക്ക് വന്നു ചേർന്നാൽ അതിനോട് അനുബന്ധിച്ച് മറ്റു പല അവസ്ഥകളും നമ്മെ ബാധിക്കാം. ഇത്തരത്തിൽ ചില രോഗങ്ങൾ കൂടി കലർന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.

   

പ്രധാനമായും നിങ്ങളുടെ ശരീരത്തിന് ഒരു രോഗാവസ്ഥ ബാധിച്ചാൽ വളരെ പെട്ടെന്ന് അതിനെ തിരിച്ചറിഞ്ഞ് അവയെ പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രമിക്കണം. ഇതിന് മരുന്നുകളും ജീവിതശൈലി നിയന്ത്രണവും ഭക്ഷണ ശൈലിയും എല്ലാം നിങ്ങളെ സഹായിക്കും. ഒരു കരൾ രോഗം ബാധിച്ച വ്യക്തിക്ക് ഇതിനോടനുബന്ധിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൊളസ്ട്രോള്, പ്രമേഹം, ബ്ലഡ് പ്രഷർ എന്നിവയെല്ലാം വിവിധങ്ങളായ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളായി തിരിച്ചറിയാം. കൊളസ്ട്രോൾ പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ രക്തക്കുഴലുകൾ ചുരുങ്ങി രക്തപ്രവാഹം തടസ്സപ്പെടാനും ഇതിന്റെ ഭാഗമായി ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ഉണ്ടാകാനും വളരെയധികം സാധ്യത കൂടുതലാണ്. നിങ്ങളുടെ ഭക്ഷണത്തിൽ വിബ്ജിയോർ എന്ന രീതിയിൽ ഭക്ഷണക്രമീകരണം നടത്തണം.

പച്ചക്കറികളിൽ വയലറ്റ് നിറത്തിലുള്ള വഴുതന ക്യാബേജ് പോലുള്ളവ ഉൾപ്പെടുത്തുക പല രീതിയിലുള്ള ബെറികൾ നിങ്ങൾക്ക് കഴിക്കാം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ നിന്നും അനാവശ്യമായ കൊഴുപ്പ് അടങ്ങിയവ ഒഴിവാക്കാൻ ശ്രമിക്കണം. മധുരം കാർബോഹൈഡ്രേറ്റ് എന്നിവ ഒരു വില്ലൻ പരിവേഷത്തിൽ തന്നെ പരിഗണിച്ച് ഒഴിവാക്കാം. ദിവസവും നല്ല രീതിയിൽ തന്നെ വ്യായാമത്തിനുള്ള സമയം കണ്ടെത്തുക.

Leave a Reply

Your email address will not be published. Required fields are marked *